തെലുങ്കാനയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥയെ സെക്‌സിയായി ചിത്രീകരിച്ച 'ഔട്ട്‌ലുക്ക്`
മാസിക വിവാദത്തില്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥയായ സ്‌മിത സബര്‍വാളിനെ
ഗോസിപ്പ് കോളത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
'നോ ബോറിംഗ് ബാബു' എന്ന
തലക്കെട്ടോടെയാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. ഉദ്യോഗസ്ഥയുടെ രൂപഭംഗിയെക്കുറിച്ചും
അവരുടെ റാങ്ക് പെട്ടെന്ന് ഉയ?ന്നത് എങ്ങനെയെന്നും പേരെടുത്ത് പറയാതെ കിംവദന്തി
എന്ന വിധത്തില്‍ വിശദീകരിക്കുന്നുണ്ട്.
ഇതോടൊപ്പം അംഗഭംഗി വെളിവാക്കുന്ന
വസ്‌ത്രം ധരിച്ച് റാമ്പിലൂടെ നീങ്ങുന്ന ഉദ്യോഗസ്ഥയ്‌ക്ക് നേരെ കാമറ പിടിച്ചു
നി?ക്കുന്ന തെലുങ്കാന മുഖ്യമന്ത്രിയുടെയും ? ഹര്‍ഷാരവങ്ങളോടെ ചുറ്റും നി?ക്കുന്ന
മറ്റ് രാഷ്ട്രീയക്കാരുടെയും കാ?ട്ടൂണും പ്രസിദ്ധീകരിച്ചു.
രാജ്യത്തെ മുഴുവ?
സ്‌ത്രീകളെയും അപമാനിക്കുകയാണ് മാസിക ചെയ്‌തതെന്നും അതിനാല്‍ മാപ്പ് പറയണമെന്നും
സ്‌മിത സബര്‍വാള്‍ പറഞ്ഞു.