ശബ്ദത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന കാര്‍ വരുന്നു മണിക്കൂറില്‍ 1609 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബ്ലഡ്ഹൗണ്ട് എസ്എസ്‌സി കാര്‍ ഈ മാസം 25ന് പുറത്തിറക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു
ഫോര്‍മുല വണ്‍ കാറോട്ടങ്ങള്‍ കാണുമ്പോഴേ വാ പൊളിക്കുന്നവര്‍ കൂടുതല്‍ അത്ഭുതപ്പെടാന്‍ തയ്യാറായിക്കോളൂ. ശബ്ദത്തിനേക്കാള്‍ വേഗത്തില്‍ ഓടുന്ന കാറുകള്‍ സമീപ ഭാവിയില്‍ തന്നെ നമുക്കു കാണാം. മണിക്കൂറില്‍ 1000മൈല്‍ അഥവാ 1609 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബ്ലഡ്ഹണ്ട് എസ് എസ് സി കാര്‍ ഈ മാസം 25ന് പുറത്തിറക്കാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ജെറ്റ് എന്‍ജിനും റോക്കറ്റ് എന്‍ജിനും ഘടിപ്പിച്ചാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പെന്‍സിലിന്റെ ആകൃതിയുള്ള കാറിന് 7.5 ടണ്‍ ഭാരവും 1,35000 ബിഎച്ച്പി ശക്തിയുമുണ്ട്.
സ്‌കോട്ടിഷ് വ്യവസായിയും അതിവേഗ കാറോട്ടക്കാരനുമായ റിച്ചാര്‍ഡ് നോബിളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബ്രിട്ടീഷ് സര്‍ക്കാറിന്റെ സഹായത്തോടെ ബ്ലഡ്ഹണ്ട് എസ്എസ് സി നിര്‍മിച്ചിരിക്കുന്നത് 2008 നിര്‍മാണം ആരംഭിച്ചിച്ച സൂപ്പര്‍ സോണിക് കാര്‍ കരയിലെ ഏറ്റവും വേഗതയേറിയ വാഹനം എന്ന റെക്കോര്‍ഡ് കാത്തിരിക്കുകയാണ്.
No comments:
Post a Comment