കൊച്ചി
എറണാകുളം ജംക്ഷന്‍ (സൗത്ത്) ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത്
സ്‌റ്റേഷനുകളില്‍ കൂടി ഗൂഗിള്‍ റെയില്‍ടെല്‍ അതിവേഗ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ്
സംവിധാനം നാളെ നിലവില്‍ വരും. ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി
സുരേഷ് പ്രഭു പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ഭോപ്പാല്‍, ഭുവനേശ്വര്‍,
കാച്ചേഗുഡ, പുണെ, റായ്‌പൂര്‍, റാഞ്ചി, വിജയവാഡ, വിശാഖപട്ടണം എന്നിവയാണു ഗൂഗിളിന്റെ
അതിവേഗ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന മറ്റ് സ്‌റ്റേഷനുകള്‍.
ഈ
പദ്ധതിയിലൂടെ ദക്ഷിണേന്ത്യയില്‍ വൈഫൈ ലഭ്യമാക്കുന്ന ആദ്യ സ്‌റ്റേഷനാണ് എറണാകുളം
ജംക്ഷന്‍. മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനിലാണ് അതിവേഗ വൈഫൈ സൗകര്യം ഗൂഗിള്‍ ആദ്യം
ഏര്‍പ്പെടുത്തിയത്. പ്രതിദിനം ഒരു ലക്ഷം പേരാണു സ്‌റ്റേഷനില്‍ വൈഫൈ
ഉപയോഗിക്കുന്നത്.
രാജ്യത്തെ 400 റെയില്‍വേ സ്‌റ്റേഷനുകള്‍ വൈഫൈ ലഭ്യമാക്കുന്ന
പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 90 സ്‌റ്റേഷനുകളാണു സംവിധാനം ഏര്‍പ്പെടുത്തുന്നത്.
എറണാകുളത്തു വൈഫൈ ടെസ്റ്റിങ് പൂര്‍ത്തിയാക്കിയെങ്കിലും ഉദ്‌ഘാടനം നടക്കാത്തതിനാല്‍
യാത്രക്കാര്‍ക്കു ലഭ്യമാക്കിയിരുന്നില്ല. സ്‌റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും
ഫുട് ഓവര്‍ ബ്രിജുകളിലും വൈഫൈ ലഭ്യമാകും.
ആദ്യ ഒരുമണിക്കൂര്‍ 30 മുതല്‍ 50
എംബിപിഎസ് (മെഗാബൈറ്റ് പെര്‍ സെക്കന്‍ഡ്) വേഗതയിലും ഒരു മണിക്കൂറിനു ശേഷം ഒരു
എംബിപിഎസ് വേഗതയിലും ഇന്റര്‍നെറ്റ് ബ്രൗസിങ് സാധ്യമാകുന്ന ഹൈസ്‌പീഡ് വൈഫൈ
സംവിധാനമാണു സ്‌റ്റേഷനില്‍ ഏര്‍പ്പെടുത്തുന്നത്. റെയില്‍ടെല്ലാണ് അടിസ്ഥാന
സൗകര്യം ഒരുക്കുന്നത്.
No comments:
Post a Comment