മൊബൈല്‍ ഫോണിലേതുപോലെ ഡെസ്‌ക്ടോപ്പിലും വാട്‌സ്‌ആപ്പ്
ഉപയോഗിക്കാന്‍ സാധിക്കും
ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച മൊബൈല്‍
ആപ്ലിക്കേഷനുകളിലൊന്നാണ് ഫെയ്‌സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പ്.
നൂറുകോടിയിലേറെ സജീവ ഉപയോക്താക്കളുള്ള വാട്‌സ്‌ആപ്പ് ഇനി ഫോണ്‍ ഇല്ലാതെ
കമ്പ്യ്യൂട്ടറില്‍ നേരിട്ട് ഉപയോഗിക്കാന്‍ കഴിയുമെന്ന്
റിപ്പോര്‍ട്ട്.
ടെക്‌സ്റ്റ് മെസേജിങ്, ഫയല്‍ ഷെയറിങ് തുടങ്ങിയ
വാട്‌സ്‌ആപ്പ് ഫീച്ചറുകളെല്ലാമുള്ള ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ്
വാട്‌സ്‌ആപ്പ് എന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡോസ് ഒഎസിനും മാക് ഓഎസിനും
വേണ്ടിയുള്ള ആപ്ലിക്കേഷന്‍ താമസിയാതെ ലഭ്യമായേക്കും.
ഇന്റര്‍നെറ്റ് കണക്ഷനുള്ള
സ്‌മാര്‍ട്ട്‌ഫോണിലെ വാട്ട്‌സ്‌ആപ്പിനെ ക്യു ആര്‍ കോഡ് വഴി ബന്ധിപ്പിച്ച്
കമ്‌ബ്യൂട്ടറിലെ ബ്രൗസര്‍ വഴി ഉപയോഗിക്കാന്‍ ഇപ്പോഴൊരു കുറുക്കുവഴിയുണ്ട്. ഒരു
വര്‍ഷത്തിലേറെയായി ഈ സൗകര്യം നിലവിലുണ്ട്.
സ്‌മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റ്
കണക്ഷന്‍ ഇല്ലാതെ വരികയോ, ഫോണില്‍ ചാര്‍ജ് തീരുകയോ, മറ്റേതെങ്കിലും വിധത്തില്‍
ഫോണ്‍ സ്വീച്ച് ഓഫ് ആവുകയോ ചെയ്‌താല്‍ കമ്പ്യൂട്ടറിലെ വാട്‌സ്‌ആപ്പ്
പ്രവര്‍ത്തനരഹിതമാകും.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷന്‍
വരുന്നതോടെ പരിഹാരമാകും. മൊബൈല്‍ ഫോണിലേതുപോലെ ഡെസ്‌ക്ടോപ്പിലും വാട്‌സ്‌ആപ്പ്
ഉപയോഗിക്കാന്‍ സാധിക്കും.
ഇതിന് പുറമെ ആന്‍ഡ്രോയിഡ്, ഐഒഎസ്
ഉപഭോക്താക്കള്‍ക്ക് വോയിസ് മെയില്‍, സിപ്പ് ഫയലുകള്‍ തുടങ്ങിയവ എളുപ്പത്തില്‍
കൈമാറാനുള്ള സൗകര്യവും വാട്‌സ്‌ആപ്പ് അടുത്തു തന്നെ കൊണ്ടുവരും.
No comments:
Post a Comment