ലണ്ടന്‍:
ലോകനേതാക്കളുടെ സുരക്ഷയില്‍ പ്രധാന പങ്കുവഹിക്കുന്ന സ്‌നൈപ്പറുകളെ കാനഡയില്‍ നിന്നുള്ള സ്‌നൈപ്പര്‍ വെടിയുണ്ട ഏറെ പിന്നിലാക്കി.
ഇറാക്കി സര്‍ക്കാരിനു വേണ്ടി നിലയുറപ്പിച്ചിട്ടുള്ള ടാസ്‌ക് ഫോഴ്‌സ് രണ്ടില്‍പ്പെടുന്ന കാനഡയുടെ സൈനികരാണ് ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്. ചീറിപ്പാഞ്ഞ വെടിയുണ്ട ലക്ഷ്യത്തില്‍ കൊണ്ടുവെന്നു മനസിലാക്കാന്‍ ഏഴ് സെക്കന്റുകളോളം വേണ്ടിവന്നു. ഇതിനകം രണ്ടാമത്തെ വെടിയുണ്ട പായിക്കാന്‍ സൈനികന്‍ തയ്യാറായി.എന്നാല്‍ അതു വേണ്ടിവന്നില്ല.
വൈകുന്നേരത്തെ നോമ്പു നമസ്‌കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും വരുന്നവര്‍ക്കു നേരെ ഉയര്‍ന്ന കെട്ടിടനത്തിനു മുകളില്‍ നിന്നും ഗ്രനേഡ് ആക്രമണത്തിനു തയ്യാറെടുത്തു നിന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദിയ്‌ക്കു നേരെ ആയിരുന്നു ഇറാഖിലെ കനേഡിയന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ സ്‌നൈപ്പര്‍ ബുള്ളറ്റ് വിജയകരമായി പ്രയോഗിച്ചത്. ഏകദേശം 2.1 മൈല്‍ (11,614 അടി, 3.37 കിലോമീറ്റര്‍) അകലെ നിന്ന സൈനികന്റെ ഉന്നംകിറുകൃത്യവും . സെക്കന്റില്‍ 792 മീറ്റര്‍ വേഗതിയിലായിരുന്നു വെടിയുണ്ട പാഞ്ഞു ചെന്നത്. കോണ്‍ക്രീറ്റ് മതിലുകളെ പോലും തുളച്ചുകയറുവാന്‍ തക്ക ശേഷിയുള്ളതാണീ വെടിയുണ്ട. നിലവില്‍ ഏറ്റവും ദൂരം പിന്നിട്ടു റെക്കോര്‍ഡ് ബ്രിട്ടീഷ് സൈനിക സ്‌നൈപ്പറിന്റേതായിരുന്നു. ഏകേദശം 1.5 മൈല്‍ . ഈ റെക്കോര്‌ഡും ഇറാഖില്‍ തകര്‍ന്നു
ഒരു ബോയിങ്ങ് 737 വിമാനത്തിന്റെ പരമാവധി വേഗതയാകട്ടെ 15 സെക്കന്റില്‍ 511 മൈല്‍ മാത്രമെ വരുകയുള്ളു.
ഈ അതിവേഗ സ്‌നൈപ്പറിന്റെ സവിശേഷതകള്‍ ഇവയാണ്. ,മാക്‌മില്ലന്‍ ടാക്-50 എന്നവിഭാഗത്തില്‍പ്പെട്ട റൈഫിളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഈ അതിവേഗ സ്‌നൈപ്പറിനു ഇതുവരെ കാനഡ പേരുകൊടുത്തിട്ടില്ല.്. മൊത്തം ഭാരം 11.8 കിലോഗ്രാം, നീളം 57 ഇഞ്ച്, മസില്‍ വെലോസിറ്റി സെക്കന്റില്‍ 2700 അടി. മാഗസിനില്‍ ഒരു സമയം അഞ്ച് വെടിയുണ്ടകള്‍ നിറക്കാം.. 2000 മീറ്റര്‍ ദൂരം വരെ വളരെ അനായാസം കൃത്യമായി ലക്ഷ്യം കുറിക്കാനാകും. കോണ്‍ക്രീറ്റ് മതില്‍ വരെ തുളച്ചുകയറി ലക്ഷ്യത്തിലെത്തും. ബാരലിന്റെ നീളം 29 ഇഞ്ച്. വില 7500 പൗണ്ട്. (ഏകദേശം 6,07,500 രൂപ)
2009 ല്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍തീവ്രവാദിയെ വീഴ്‌ത്തിയ ബ്രിട്ടന്റെ ക്രെയ്‌ഗ് ഹാരിസ് സ്‌നൈപ്പറിന്റെ 8127 അടിയെന്ന റെക്കോര്‍ഡാണ് തകര്‍ന്നത്. കാനഡയുടെ ബോബ് ഫുര്‍ലോങ് (7972 അടി), കാനഡയുടെ തന്നെ ആരോണ്‍ പെറി (7579 അടി), അമേരിക്കയുടെ ബ്രയന്‍ ക്രെമര്‍ ( 7546 അടി) എന്നീ സ്‌നൈപ്പറുകളുടെ റെക്കോര്‍ഡുകളാണ് തൊട്ടുപിന്നില്‍.
No comments:
Post a Comment