വെജ് വേണോ
നോണ്‍വെജ് വേണോ എന്നതാണ് ഇക്കാലത്തെ ഭക്ഷണ കാര്യത്തിലെ ഇന്ത്യാക്കാരുടെ ഇടയിലെ
ഏറ്റവും വലിയ ചര്‍ച്ച. എന്നാല്‍ അമിതമായ പച്ചക്കറിശീലം ഇന്ത്യാക്കാരെ വന്‍കുടല്‍
അര്‍ബുദ ബാധയുള്ളവരാക്കി മാറ്റുന്നെന്ന് റിപ്പോര്‍ട്ട്. പച്ചക്കറി തീറ്റ ജീന്‍
വ്യതിയാനം സംഭവിപ്പിച്ച് രോഗബാധയ്‌ക്ക് കാരണമാക്കുന്നതായി അമേരിക്കയില്‍ നടന്ന
ഒരു പഠനമാണ് വ്യക്‌തമാക്കിയിട്ടുള്ളത്.
പച്ചക്കറി കൂടുതലായി കഴിക്കുമ്പോള്‍
എഫ്‌എഡിഎസ്2 എന്ന ജീനില്‍ വ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങള്‍ ഉണ്ടാകുകയും അവ
ഡിഎന്‍എയെ നിയന്ത്രിച്ച് രോഗബാധയ്‌ക്ക് കാരണമാകുന്നുവെന്നും അമേരിക്കയിലെ
കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍
ഇവര്‍ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ഈ റിപ്പോര്‍ട്ടിന് ആധാരമായി
മാറിയിരിക്കുന്നത്.
ഇന്ത്യാക്കാരെയും അമേരിക്കക്കാരെയും തരം തിരിച്ചുള്ള
പഠനത്തിന്റേതാണ് ഫലങ്ങള്‍. പഠനത്തിനായി 234 ഇന്ത്യാക്കാരേയും 311
അമേരിക്കക്കാരേയുമാണ് തെരഞ്ഞെടുത്തത്. ഇതില്‍ 68 ശതമാനം ഇന്ത്യാക്കാരില്‍
എഫ്‌എഡിഎസ്2 ജീനില്‍ വ്യതിയാനം വന്നതായി കണ്ടെത്തി. എന്നാല്‍
അമേരിക്കക്കാരിലാകട്ടെ 18 ശതമാനം മാത്രമായിരുന്നു വ്യതിയാനമെന്ന് പഠനത്തിന്
നേതൃത്വം നല്‍കിയ കെക്‌സിയോങ് പറഞ്ഞു.
No comments:
Post a Comment