Friday, March 13, 2015

ഫിറ്റാകാന്‍ നിക്കിനു മദ്യപിക്കേണ്ട വയറുനിറച്ചു ഭക്ഷണം കഴിച്ചാല്‍ മതി



ഈ രോഗം എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന്‌ ആരെങ്കിലും ആഗ്രഹിക്കാറുണ്ടോ, സാധാരണ ഗതിയില്‍ ആരും രോഗം വരണമെന്ന്‌ ആഗ്രഹിക്കുകയില്ല. എന്നാല്‍ ബ്രിട്ടീഷുകാരനായ നിക്ക്‌ ഹെസ്സിന്‌ ഉള്ള രോഗത്തേക്കുറിച്ച്‌ കേട്ടാല്‍ കേരളത്തിലെ കുടിയന്മാര്‍ കൊതിയോടെ പറയും ഭാഗ്യവാന്‍...!, ഈ രോഗം എനിക്കുണ്ടായിരുന്നെങ്കില്‍ അത്ര നന്നായേനെ എന്നൊക്കെ. ഇനി നിക്കിന്റെ രോഗത്തിലേക്ക്‌ കടക്കാം. 

ഇദ്ദേഹം എന്തുകഴിച്ചാലും ശരീരത്തില്‍ സ്വയം ആല്‍ക്കഹോള്‍ ഉണ്ടായിക്കൊണ്ടിരിക്കും. അതിനാല്‍ ഇദ്ദേഹത്തിന്‌ വിശന്നു വലഞ്ഞാല്‍ പോലും ഭക്ഷനം കഴിക്കാന്‍ ഭയമാണ്‌. ഒരു നല്ല പാര്‍ട്ടിയില്‍ പോയി കൂട്ടത്തിലുള്ളവര്‍ വയറുനിറച്ച്‌ കഴിക്കുമ്പോള്‍ നിക്ക്‌ മാത്രം എന്തെങ്കിലും കഴിച്ചെന്നുവരുത്തും അത്രതന്നെ, വയറ്‌ നിറച്ച്‌ കഴിച്ചിട്ടുണ്ടെങ്കില്‍ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ്‌ കൂടി നിന്ന്‌ കുഴഞ്ഞുപോകും. ഒരിറ്റ്‌ മദ്യം ലഭിക്കാന്‍ പൊരിവെയിലത്തുപോലും ക്യൂ നില്‍ക്കാന്‍ തയ്യാറുള്ള മലയാളിക്ക്‌ ഇത്‌ കേട്ടാല്‍ കൊതിവരതിരിക്കുമോ....

കുറച്ച്‌ ഉപ്പേരി കഴിച്ചാല്‍ പോലും ഫിറ്റാകുന്ന നിക്കിന്‌ ഓട്ടോബ്ര്യൂവറി സിന്‍ഡ്രം എന്ന രോഗമാണ്‌. ഇദ്ദേഹത്തിന്റെ ആമാശയത്തില്‍ അമിതമായി ഉത്‌പാദിപ്പിക്കപ്പെടുന്ന യീസ്‌റ്റാണ്‌ വില്ലന്‍. ഇത്‌ ആഹാരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളെ ആല്‍ക്കഹോളാക്കി മാറ്റുന്നു. അങ്ങനെ രക്‌തത്തില്‍ ആല്‍ക്കഹോളിന്റെ അളവ്‌ കൂടുകയും നിക്ക്‌ ഫിറ്റാവുകയുംന്‍ ചെയ്യും. സാധാരണ മദ്യപന്റെ എല്ലാ ഹാങ്ങോവറും നിക്കിനുമുണ്ട്‌. രാവിലെ എഴുന്നേല്‍ക്കമ്പോഴുളള തലവേദനയും ഛര്‍ദ്ദിയും ഇദ്ദേഹം അനുഭവിക്കുന്ന ശാപമാണ്‌. നിക്കിന്റെ അസുഖം ഭേദമാവാന്‍ സാധ്യത കുറവാണ്‌. എന്നാല്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ആഹാരം കഴിക്കുന്നതിലൂടെ അസ്വസ്‌ഥതകള്‍ കുറയ്‌ക്കുന്നുവെന്നു മാത്രം.

No comments:

Post a Comment