Monday, March 16, 2015

സഭയില്‍ നടന്നത്‌ ഭരണപക്ഷത്തിന്റെ ചുംബനസമരമെന്ന്‌ വിഎസ്‌്‌




ബജറ്റ്‌ അവതരണ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ അഞ്ച്‌ ഇടത്‌ എംഎല്‍എമാരെ നിയമസഭയില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തു. എന്നാല്‍ തങ്ങളെ ശാരീരികയും ലൈംഗികമായും ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന്‌ വനിത എംഎല്‍എമാര്‍ പരാതി നല്‍കിയ സംഭവത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. പ്രതിപക്ഷ നേതാവ്‌ ആദ്യം നല്‍കിയ പരാതിയില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും പിന്നീട്‌ ഗൂഢാലോചനയുടെ ഭാഗമായാണ്‌ വനിത എംഎല്‍എമാര്‍ പരാതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ജമീല പ്രകാശവും ഇഎസ്‌ ബിജിമോളും അടക്കമുള്ള വനിത എംഎല്‍എമാരാണ്‌ പരാതി നല്‍കിയിരുന്നത്‌. എന്നാല്‍ ഇതിരെ ഒരു ഘട്ടത്തിലും അംഗീകരിക്കാന്‍ സര്‍ക്കാരോ സ്‌പീക്കറോ തയ്യാറായിരുന്നില്ല. വിഎസ്‌ അച്യുതാനന്ദന്‍ അതിരൂക്ഷമായ വാക്കുകളാണ്‌ സര്‍ക്കാരിനേയും സ്‌പീക്കറേയും വിമര്‍ശിക്കാന്‍ ഉപയോഗിച്ചത്‌. സപീക്കര്‍ ഏകപക്ഷീയമായ നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ വിഎസ്‌ ആക്ഷേപിച്ചു. സഭക്കകത്ത്‌ ബജറ്റ്‌ അവതരണ ദിവസം ഭരണപക്ഷ അംഗങ്ങള്‍ നടത്തിയ പ്രകടനങ്ങളേയും വിഎസ്‌ രൂക്ഷമായി വിമര്‍ശിച്ചു. മാണി ബജറ്റ്‌ അവതരിപ്പിച്ചപ്പോള്‍ പരസ്‌പരം ചുംബിക്കുകയായിരുന്നു ഭരണപക്ഷ എംഎല്‍എമാര്‍ എന്ന്‌ വിഎസ്‌ പറഞ്ഞു. ഭരണപക്ഷം നിയസഭയില്‍ ചുംബനസമരമാണ്‌ നടത്തിയതെന്നും വിഎസ്‌ പറഞ്ഞു.

No comments:

Post a Comment