Thursday, August 17, 2017

ഫോണില്‍ ഇനി മലയാളം ടൈപ്പ് ചെയ്യേണ്ട: നമ്മള്‍ പറയുന്നത് ഗൂഗിള്‍ കേട്ടെഴുതും

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി കുത്തി പിടിച്ചിരുന്ന് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യേണ്ട. ഒരാളുടെ ശബ്ദവും ഭാഷയും സംസാരത്തിലൂടെ തിരിച്ചറിഞ്ഞ് അത് ഓട്ടോമാറ്റിക്കായി ടൈപ്പ് ചെയ്യുന്ന ഗൂഗിള്‍ വോയിസില്‍ ഇനി മലയാളവുമുണ്ടാകും. ഫേസ്ബുക്ക് ആയാലും വാട്‌സ്ആപ് ആയാലും ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനായാലും ശരി ഇനി മുതല്‍ മലയാളത്തില്‍ നമ്മള്‍ സംസാരിക്കുന്നത് അതേപടി ഗൂഗിള്‍  എഴുതിക്കൊള്ളും.
ഉദാഹരണത്തിന് വാട്‌സ്ആപില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് ഗൂഗിള്‍ വോയിസ് ഓപ്പണ്‍ ചെയ്ത ശേഷം സംസാരിച്ചാല്‍ മാത്രം മതി. മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും വാങ്ങുമ്പോള്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഗൂഗിളിന്റെ ജിബോര്‍ഡ് ആപ്പാണ് ഇതിന് പിന്നില്‍.
ജിബോര്‍ഡ് സെറ്റിങ്‌സില്‍ നിന്ന് ഗൂഗിള്‍ വോയിസ് ഭാഷ മലയാളം എന്ന് തെരഞ്ഞെടുക്കുകയാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. മലയാളത്തിന് പുറമെ ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 30 ഭാഷകള്‍ കൂടിയാണ് ഗൂഗിള്‍ വോയിസില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്.
നിങ്ങളുടെ ഫോണില്‍ ഇത് ലഭ്യമാകാന്‍ ഇങ്ങനെ ചെയ്യൂ:
ഗൂഗിള്‍ കീബോര്‍ഡ് ആപ്പ് ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുക:https://play.google.com/store/apps/details?id=com.google.android.inputmethod.latin

അതിനു ശേഷം;
1. Settings > Languages & Input > Virtual keyboard > Manage keyboardsല്‍ പോയി Google voice typing സെലക്ട് ചെയ്യുക. (നിലവില്‍ ലഭ്യമായ കീബോര്‍ഡുകള്‍ Virtual keyboardല്‍ തന്നെ കാണിച്ചു തരും. അവിടെ Google voice typing കാണുന്നില്ലെങ്കില്‍ മാത്രം Manage keyboardsല്‍ പോയാല്‍ മതി.)
2. Virtual keyboardല്‍ Google voicetyping തിരഞ്ഞെടുക്കുക. ആദ്യം കാണുന്ന Languages എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് (ചിലപ്പോള്‍ ഇംഗ്ലീഷ് ഇപ്പോള്‍ സെലക്ട് ചെയ്തിട്ടുണ്ടാവും, അത് ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാം.) മലയാളം സെലക്ട് ചെയ്ത് SAVE അമര്‍ത്തുക.
3. ഇനി ഫേസ്ബുക്ക് / വാട്ട്‌സ്അപ്പ് / മെസ്സേജിംഗ് / ഇമെയില്‍ – ടൈപ്പ് ചെയ്യേണ്ട ആപ്പ് ഏതാണെന്ന് വെച്ചാല്‍ അതിലെ ടെക്സ്റ്റ് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് കീബോര്‍ഡ് ആക്ടീവാക്കുക.
4. ഇപ്പോള്‍ Notification Areaയില്‍ Change keyboard എന്നൊരു ഓപ്ഷന്‍ ലഭ്യമാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്‌ക്രീനില്‍ നിന്നും Google voice typing തിരഞ്ഞെടുക്കുക. നടുവിലുള്ള മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സംസാരിച്ചു തുടങ്ങുക.
മറ്റൊരു രീതിയിലും ചെയ്യാം; Virtual keyboard സ്‌ക്രീനില്‍ Gboard തിരഞ്ഞെടുത്ത്, അവിടെ Languagesല്‍ ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, ആ കീബോര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ വലത് സൈഡില്‍ മുകള്‍ ഭാഗത്ത് ഒരു ചെറിയ മൈക്രോഫോണ്‍ ഐക്കണ്‍ ലഭ്യമാവും. ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍, ഇംഗ്ലീഷ് / മലയാളം കീബോര്‍ഡ് ഏതാണ് തിരഞ്ഞെടുത്തിരിക്കുന്നത്, അപ്പോള്‍ ആ ഭാഷയില്‍ ജിബോര്‍ഡ് കേട്ടെഴുതും. ഇടയ്ക്ക് punctuation ഒക്കെ ഇടേണ്ടി വരുമ്പോള്‍ അതാവും കുറച്ചു കൂടി സൗകര്യം.

Thursday, June 22, 2017

Chinglish' signs are damaging their country's image







Say WHAT? Hilarious signs from China show what happens when the little details are lost in translation
·         Embarrassing English translations have been amusing baffled tourists to China
·         These ridiculous translation fails can be found on signs, menus, and tourist sites
·         Now Chinese authorities are cracking down, vowing to get rid of the mistakes 
·         They believe these  'Chinglish' signs are damaging their country's image abroad
Photos from China show the hilarious results of translations gone wrong, with signs, menus, and even brand names damaging the country's image.
Now the Chinese government has declared war on 'Chinglish,' vowing to wipe out the hilariously bad English translations that can be found all over the country. 
The new national standard will require correct grammar, and ban rare words and expressions, as well as hate speech, the People's Daily reports. 
China’s Standardization Administration and General Administration of Quality Supervision, Inspection and Quarantine has provided sample translations, and cautioned against direct translations that have resulted in signs like 'Big F*** Hal
Although 'Chinglish' has been amusing tourists for years, the Chinese government are taking it seriously,  and are worried such signs damage their nation's image.
If the new standard is successful, it will see an end to signs such as 'Racist Park,' a previous embarrassing translation for the Park of Ethnic Minorities.
Many of the unfortunate signs are due to direct or machine translations, such as 'F*** Vegetables' for 'Dried Vegetables,' and 'Dangerous, be careful drowning.'
Users on Reddit's popular China forum were skeptical about the new measures, with one user named Smirth writing, 'This could be solved with like 1 app and 2 foreigners working part time. But it won't be!'



Chinese linguists are also concerned that 'Chinglish' is causing social problems, and holding back the development of a multilingual society.
'So they're going to eradicate Chinglish by handing out another set of guidelines that no one is going to read. If I had a nickel for every time I saw a plan to eradicate Chinglish, and a nostalgic article lamenting its impending demise, I could buy a nice hot plate of victim of government violence chicken,' wrote Xiefeilaga.
Others lamented 'Chinglish's' impending demise, 'Oh no. Where am I going to get my daily dose of hilarious Chinese fail now?!' asked Drew627.
Previous efforts to eradicate 'Chinglish,' such as a widely publicised campaign in Shanghai in 2012, have fallen flat, but authorities will be hoping the new measures can help improve China's global image for good.









Adrenaline junkie throws herself off a cliff completely NAKED



Adrenaline junkie throws herself off a cliff completely NAKED for her first ever base jump (good job she was wearing a parachute)

  • Annelise Temple threw herself off the drop in Lauterbrunnen, in the Swiss Alps 

  • She jumped naked after instructor stressed importance of feeling air on body
  • Video of thrillseeker has had more than 96,000 views on her Instagram page

A bold adrenaline junkie truly took the plunge when she launched herself off a cliff completely naked.
Annelise Temple, a thrill-seeker who regularly shares videos of her breathtaking exploits with her 21,500 Instagram followers, threw herself off the drop in Lauterbrunnen, in the Swiss Alps, wearing nothing but her parachute.
She threw herself off the cliff with no clothes on after her instructor stressed the importance of feeling the air on her skin.

The short clip begins with Annelise preparing for her first ever base jump by taking direction from her instructor, David Laffargue.
He said: 'It's not about the gear, it's about your skills. So first, you have to practice slick. You have to feel the air on your body.
Annelise took his direction literally. When she arrived at the cliff edge she was set to jump off, she was naked except for the harness which carried her parachute.
The cheeky newbie, wearing sunglasses with her hair tied in pigtail plaits, said: 'Ok, am I good to go?'
David raised his eyebrows and said: 'Yeah, yeah. That's the kind of gear I like.'
The shot then changed to footage taken on David's body camera to show the moment Annelise jumped calmly and serenely off the huge cliff, hurtling towards the valley hundreds of feet below. 
The jump was successful for the pair, and they landed in a wide open field at the bottom of the cliff.
At the end of the video David gave a final piece of advice to any aspiring base-jumpers.
He said: 'If you want to participate on my course, send nudes.'
Other recent daring exploits Annelise has posted on Instagram include bulldozer racing, sky diving and a slack line contest.


Her stark naked body stands out despite becoming smaller and smaller in the camera frame.
The video of the thrillseeker has had more than 96,000 views on her Instagram page.










രണ്ട്‌ മൈല്‍ ദൂരം പിന്തള്ളി കനേഡിയന്‍ സ്‌നൈപ്പര്‍ ഐ.എസ്‌ ഭീകരനെ വീഴ്‌ത്തി







ലണ്ടന്‍:
ലോകനേതാക്കളുടെ സുരക്ഷയില്‍ പ്രധാന പങ്കുവഹിക്കുന്ന സ്‌നൈപ്പറുകളെ കാനഡയില്‍ നിന്നുള്ള സ്‌നൈപ്പര്‍ വെടിയുണ്ട ഏറെ പിന്നിലാക്കി.
ഇറാക്കി സര്‍ക്കാരിനു വേണ്ടി നിലയുറപ്പിച്ചിട്ടുള്ള ടാസ്‌ക്‌ ഫോഴ്‌സ്‌ രണ്ടില്‍പ്പെടുന്ന കാനഡയുടെ സൈനികരാണ്‌ ഇതിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്‌. ചീറിപ്പാഞ്ഞ വെടിയുണ്ട ലക്ഷ്യത്തില്‍ കൊണ്ടുവെന്നു മനസിലാക്കാന്‍ ഏഴ്‌ സെക്കന്റുകളോളം വേണ്ടിവന്നു. ഇതിനകം രണ്ടാമത്തെ വെടിയുണ്ട പായിക്കാന്‍ സൈനികന്‍ തയ്യാറായി.എന്നാല്‍ അതു വേണ്ടിവന്നില്ല.
വൈകുന്നേരത്തെ നോമ്പു നമസ്‌കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും വരുന്നവര്‍ക്കു നേരെ ഉയര്‍ന്ന കെട്ടിടനത്തിനു മുകളില്‍ നിന്നും ഗ്രനേഡ്‌ ആക്രമണത്തിനു തയ്യാറെടുത്തു നിന്ന ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദിയ്‌ക്കു നേരെ ആയിരുന്നു ഇറാഖിലെ കനേഡിയന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ സ്‌നൈപ്പര്‍ ബുള്ളറ്റ്‌ വിജയകരമായി പ്രയോഗിച്ചത്‌. ഏകദേശം 2.1 മൈല്‍ (11,614 അടി, 3.37 കിലോമീറ്റര്‍) അകലെ നിന്ന സൈനികന്റെ ഉന്നംകിറുകൃത്യവും . സെക്കന്റില്‍ 792 മീറ്റര്‍ വേഗതിയിലായിരുന്നു വെടിയുണ്ട പാഞ്ഞു ചെന്നത്‌. കോണ്‍ക്രീറ്റ്‌ മതിലുകളെ പോലും തുളച്ചുകയറുവാന്‍ തക്ക ശേഷിയുള്ളതാണീ വെടിയുണ്ട. നിലവില്‍ ഏറ്റവും ദൂരം പിന്നിട്ടു റെക്കോര്‍ഡ്‌ ബ്രിട്ടീഷ്‌ സൈനിക സ്‌നൈപ്പറിന്റേതായിരുന്നു. ഏകേദശം 1.5 മൈല്‍ . ഈ റെക്കോര്‌ഡും ഇറാഖില്‍ തകര്‍ന്നു
ഒരു ബോയിങ്ങ്‌ 737 വിമാനത്തിന്റെ പരമാവധി വേഗതയാകട്ടെ 15 സെക്കന്റില്‍ 511 മൈല്‍ മാത്രമെ വരുകയുള്ളു.
ഈ അതിവേഗ സ്‌നൈപ്പറിന്റെ സവിശേഷതകള്‍ ഇവയാണ്‌. ,മാക്‌മില്ലന്‍ ടാക്‌-50 എന്നവിഭാഗത്തില്‍പ്പെട്ട റൈഫിളാണ്‌ ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഈ അതിവേഗ സ്‌നൈപ്പറിനു ഇതുവരെ കാനഡ പേരുകൊടുത്തിട്ടില്ല.്‌. മൊത്തം ഭാരം 11.8 കിലോഗ്രാം, നീളം 57 ഇഞ്ച്‌, മസില്‍ വെലോസിറ്റി സെക്കന്റില്‍ 2700 അടി. മാഗസിനില്‍ ഒരു സമയം അഞ്ച്‌ വെടിയുണ്ടകള്‍ നിറക്കാം.. 2000 മീറ്റര്‍ ദൂരം വരെ വളരെ അനായാസം കൃത്യമായി ലക്ഷ്യം കുറിക്കാനാകും. കോണ്‍ക്രീറ്റ്‌ മതില്‍ വരെ തുളച്ചുകയറി ലക്ഷ്യത്തിലെത്തും. ബാരലിന്റെ നീളം 29 ഇഞ്ച്‌. വില 7500 പൗണ്ട്‌. (ഏകദേശം 6,07,500 രൂപ)
2009 ല്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍തീവ്രവാദിയെ വീഴ്‌ത്തിയ ബ്രിട്ടന്റെ ക്രെയ്‌ഗ്‌ ഹാരിസ്‌ സ്‌നൈപ്പറിന്റെ 8127 അടിയെന്ന റെക്കോര്‍ഡാണ്‌ തകര്‍ന്നത്‌. കാനഡയുടെ ബോബ്‌ ഫുര്‍ലോങ്‌ (7972 അടി), കാനഡയുടെ തന്നെ ആരോണ്‍ പെറി (7579 അടി), അമേരിക്കയുടെ ബ്രയന്‍ ക്രെമര്‍ ( 7546 അടി) എന്നീ സ്‌നൈപ്പറുകളുടെ റെക്കോര്‍ഡുകളാണ്‌ തൊട്ടുപിന്നില്‍. 

Friday, January 20, 2017

പഴയിടം നമ്പൂതിരിയും ബിരിയാണിയും പിന്നെ കലോത്സവവും




ബിരിയാണി കുട്ടികള്‍ക്ക്‌ വയറുനിറച്ചു സൗജന്യമായി നല്‍കാന്‍ വിവിധ സംഘടനകളും വ്യക്തികളും തയ്യാറായി നില്‍ക്കുമ്പോള്‍ വെജിറ്റേറിയന്‍ മാത്രമെ വിളമ്പുകയുള്ളുവെന്നു പറയുന്നത്‌ സവര്‍ണ ഫാസിസം അല്ലേ.?


പിണറായി സര്‍ക്കാര്‍ ഈ സവര്‍ണ ഫാസിസത്തിനു അനുമതി നല്‍കുന്നത്‌ തെറ്റ്‌. ഒപ്പനയും മാര്‍ഗംകളിയും കളിക്കുന്ന കുട്ടികള്‍ക്ക്‌ പോത്തിന്റെയോ കോഴി ഇറച്ചികൊണ്ടുള്ള ബിരിയാണി വെച്ചു നല്‍കുന്നതില്‍ എന്താണ്‌ തെറ്റ്‌. ?


കേരള സ്‌കൂള്‍ കലോത്സവത്തിന്‌ മാംസാഹാരം വിളമ്പാന്‍ സംഘാടകര്‍ വിസമ്മതിച്ചിരിക്കുകയാണല്ലോ. അതിന്‌ അവര്‍ക്ക്‌ പല തരത്തിലുള്ള ന്യായീകരണങ്ങള്‍ ഉണ്ട്‌. അതില്‍ സാമ്പത്തിക പ്രശ്‌നങ്ങളും പ്രായോഗികതയും എല്ലാം ഉള്‍ക്കൊള്ളുന്നു. അതിന്റെയൊന്നും വിശദീകരണത്തിലേക്ക്‌ കൂടുതല്‍ കടക്കുന്നില്ല.

എന്തായാലും കുട്ടികള്‍ക്ക്‌ ബിരിയാണി വച്ച്‌ കൊടുക്കാന്‍ വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നതിനേക്കാള്‍ കുറച്ച്‌ ചെലവും സമയവും അദ്ധ്വാനവും മാത്രം മതി. പിന്നെ മാംസം കൊണ്ട്‌ അധികം ഉണ്ടാവുമെന്ന്‌ പറയപ്പെടുന്ന മാലിന്യ പ്രശ്‌നം എന്താണെന്ന്‌ മനസിലായില്ല. ചന്തക്ക്‌ പോയി പോത്തിനെ കൊണ്ട്‌ വന്ന്‌ ഭക്ഷണ ശാലയുടെ അടുക്കളയുടെ മൂലയില്‍ ഇട്ട്‌ വെട്ടേണ്ട കാര്യമോന്നും ഇല്ലല്ലോ. മാലിന്യം ഒക്കെ കളഞ്ഞ ശേഷമുള്ള മാംസം മാത്രം വാങ്ങി കൊണ്ട്‌ വന്നാല്‍ മതിയാകുമല്ലോ.

മാംസാഹാരം കഴിച്ചാല്‍ കുട്ടികള്‍ക്ക്‌ ആലസ്യം ഉണ്ടാകും എന്നും കൂടെ പറഞ്ഞ സ്ഥിതിക്ക്‌ പ്രശ്‌നം അതൊന്നും അല്ലെന്ന്‌ വ്യക്തമായി. 'ഞങ്ങള്‍ നമ്പൂരിമാര്‍ കഴിക്കാത്ത ഭക്ഷണം കഴിച്ചാല്‍ ആലസ്യമുണ്ടാകും, അണുബാധയുണ്ടാകും, ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകും, വട്ടച്ചൊറി ഉണ്ടാകും, കാന്‍സര്‍ ഉണ്ടാകും, ഹാര്‍ട്ട്‌ അറ്റാക്ക്‌ ഉണ്ടാകും, പ്രഷര്‍ ഉണ്ടാകും, മൃഗ വാസന ഉണ്ടാകും, അങ്ങനെ അങ്ങനെ അങ്ങനെ� 'അതു പിന്നെ അങ്ങനെ ഒക്കെ ആണല്ലോ� ഒന്നും കാണാതെ നമ്പൂരി വെള്ളത്തില്‍ ചാടില്ലല്ലോ� പഴയിടം മോഹനന്‍ നമ്പൂരിയുടെ നേതൃത്വത്തില്‍ തന്നെയാണ്‌ ഇത്തവണയും ഭക്ഷണപ്പുര സജീവമായിരിക്കുന്നത്‌ എന്നും അറിയാന്‍ കഴിഞ്ഞു. മനസിലായില്ലേ�? മാംസാഹാരം ഞങ്ങള്‍ വെക്കില്ല, കൂടുതല്‍ ചോദ്യവും ഉത്തരവും ഒന്നും വേണ്ട� അത്ര തന്നെ. കിട്ടുന്നതും നക്കിത്തിന്ന്‌ എണീറ്റ്‌ പോവാന്‍ നോക്ക്‌.



എന്തൂട്ടാ ഈ ആലസ്യം..?
സംസ്ഥാന കായിക മേളയ്‌ക്ക്‌ എല്ലാ വര്‍ഷവും മാംസാഹാരം ഉണ്ട്‌. നൂറ്‌, ഇരുനൂറ്‌, നാനൂര്‍ മീറ്റര്‍ അതിവേഗതയില്‍ ഓടുന്ന മക്കളെ ബാധിക്കാത്ത എന്നാ ആലസ്യമാണാവോ ഈ ലളിതഗാനം പാടുന്ന പാവം കുട്ടികളെ ബാധിക്കാന്‍ പോവുന്നത്‌. ജില്ലാ കലോത്സവത്തിന്‌ പലപ്പോഴും മാംസാഹാരം ഉണ്ടാവാറുണ്ട്‌. കഴിഞ്ഞ 57 വര്‍ഷമായി സംസ്ഥാന കലോത്സവത്തിന്‌ മാംസാഹാരം ഉണ്ടായിട്ടില്ല.
ശാസ്‌ത്രത്തിന്റെ കുപ്പായത്തില്‍ അബദ്ധ മാംസധാരണകള്‍
മാംസാഹാരത്തെ കുറിച്ച്‌ നിരവധി തെറ്റിദ്ധാരണകള്‍ നമ്മുടെ സമൂഹത്തിലുണ്ട്‌. തികച്ചും അശാസ്‌ത്രീയമായ അത്തരം ധാരണകള്‍ മുഴുവന്‍ ശാസ്‌ത്രത്തിന്റെ കുപ്പായമിടിപ്പിച്ച്‌ അവതരിപ്പിക്കുന്നത്‌ അപ്പര്‍ കാസ്റ്റ്‌ ഭാരത സംസ്‌കാര വാദികളുടെ ആവശ്യമാണ്‌ എന്ന്‌ കരുതുന്നു.

മറ്റൊരു കൂട്ടര്‍ പ്രകൃതി ചികിത്സകരാണ്‌. പ്യുവര്‍ വെജ്‌ ആകുന്നത്‌ എന്തോ വളരെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കും എന്നൊക്കെയാണ്‌ ഇവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്‌. മാംസാഹാരത്തില്‍ കൊഴുപ്പുണ്ട്‌, ഹോര്‍മോണ്‍ ഉണ്ട്‌, കൊളസ്‌ട്രോള്‍ ഉണ്ട്‌, ആറ്റം ബോംബുണ്ട്‌, മണ്ണാങ്കട്ടയുണ്ട്‌ ഇങ്ങനെ ഇങ്ങനെ പോകുന്നു പേടിപ്പിക്കല്‍.

ഇതില്‍ ആയുര്‍വേദ ലാട വൈദ്യന്മാര്‍ മുതല്‍ എം.ബി.ബി.എസ്‌ ഡോക്ടര്‍ വരെ അണിനിരക്കുന്നു എന്തായാലും ഇതെല്ലാം കൂടെ ആധുനിക ശാസ്‌ത്രത്തിന്റെ ഉരകല്ലില്‍ ഉരച്ച്‌ മാറ്റ്‌ നോക്കാന്‍ പോവുകയാണ്‌. തുടങ്ങാം�



പല്ലുമുതലെന്തെല്ലാം അന്യായങ്ങള്‍
മനുഷ്യന്‍ സസ്യഭുക്കാണോ�? അല്ല. മനുഷ്യന്‍ മാംസഭുക്കാണോ..? അതുമല്ല. പിന്നെ എന്താണ്‌..? മനുഷ്യന്‍ ഒരു മിശ്രഭുക്കാണ്‌. തീര്‍ന്നില്ല� പാചകത്തോടെ മാത്രം. ഇതാണ്‌ നമ്മുടെ പൊസിഷന്‍.

ഇവിടെ നിന്നിട്ടാണ്‌ ബാക്കി കാര്യങ്ങള്‍ എല്ലാം പറയാന്‍ പോകുന്നത്‌. ഇവിടെ അഡ്രസ്‌ ചെയ്യാന്‍ പോകുന്ന പ്രധാന പ്രശ്‌നം മാംസാഹാര വിരുദ്ധത ആയതു കൊണ്ട്‌ കൂടുതല്‍ അങ്ങോട്ടു കോണ്‍സണ്ട്രേറ്റ്‌ ചെയ്യും, അത്‌ സസ്യാഹാര വിരുദ്ധതയാണെന്നു മാന്യ വായനക്കാര്‍ തെറ്റിദ്ധരിക്കില്ല എന്ന്‌ പ്രതീക്ഷിക്കുന്നു 

മനുഷ്യന്റെ പല്ലുകള്‍ മാംസാഹാരികള്‍ ആയ കടുവ, പുലി, സിംഹം ഇവയുടെ ഒന്നും പോലെ കൂര്‍ത്തത്തതോ ഇടവിട്ടതോ അല്ല മറിച്ച്‌ സസ്യാഹാരികള്‍ ആയ പശു, ആട്‌, കുതിര ഇവയുടെയൊക്കെ പോലെ പരന്നതും ചേര്‍ന്നതുമാണ്‌. അതുകൊണ്ടു നമ്മള്‍ സസ്യബുക്കാണെന്നു വാദിക്കുന്നവരുണ്ട്‌. ഏതൊരു സസ്യാഹാര പ്രചാരണ സംഗമത്തില്‍ ചെന്നാലും ഇതു കേള്‍ക്കാതെ പോരാന്‍ കഴിയില്ല.

അത്‌ പരിണാമം എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നു നേരാംവണ്ണം അറിയാത്തതു കൊണ്ടാണ്‌. ഒരു ഉദാഹരണത്തിലൂടെ വിശദമാക്കാം. ഡോള്‍ഫിന്‍, തിമിംഗലം ഇവയെല്ലാം വെള്ളത്തില്‍ ജീവിക്കുന്ന മാമലുകളാണ്‌. ജലജീവികളുടെ ശ്വസന അവയവം ജലത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള ഓക്‌സിജന്‍ ശ്വസിക്കാന്‍ പാകത്തിലുള്ള ചെകിളപ്പൂക്കള്‍ (ഴശഹഹ)െ ആണ്‌. എന്നാല്‍ ഡോള്‍ഫിനുള്ളത്‌ ജലനിരപ്പിന്‌ മുകളില്‍ വന്ന്‌ അന്തരീക്ഷവായു ശ്വസിക്കാന്‍ പാകത്തില്‍ കര ജീവികള്‍ക്കുള്ള പോലെ ശ്വാസകോശമാണ്‌.

ഈ കാരണം കൊണ്ട്‌ ഡോള്‍ഫിന്‍ ഒരു കരജീവിയാണെന്നു പറയുന്ന പോലത്തെ മണ്ടത്തരമാണു വയര്‍ നിറയെ മാംസം കഴിച്ച്‌ ആരോഗ്യത്തോടെ ഇരിക്കുന്ന മനുഷ്യവര്‍ഗ്ഗം നിസാരമായ ഒരു പല്ലിന്റെ ആകൃതി ചൂണ്ടിക്കാണിച്ച്‌ സസ്യാഹാരികള്‍ ആണെന്നു പറയുന്നത്‌. ഡോള്‍ഫിന്റെ പൂര്‍വികര്‍ കരയില്‍ ജീവിച്ചിരുന്ന സസ്‌തനിക? ആണ്‌. അവയില്‍ ഉണ്ടായിരുന്നത്‌ ശ്വാസകോശം ആണ്‌. പിന്നീട്‌ അതിന്റെ ആവാസ വ്യവസ്ഥ ജലത്തിലേക്കു മാറി. അപ്പോള്‍ ശ്വാസകോശം ഒറ്റയടിക്ക്‌ എടുത്തുകളഞ്ഞു പകരം ചെകിളപ്പൂക്കള്‍ വച്ചുകൊടുക്കാന്‍ ആരും ഇല്ലല്ലോ� സോ പരിണാമം അങ്ങനെ അല്ല പ്രവര്‍ത്തിക്കുന്നത്‌. നിലവില്‍ ഉള്ളതിന്റെ മുകളില്‍ പുതിയ ആവാസ വ്യവസ്ഥയില്‍ ജീവിക്കാന്‍ ഉള്ള പാസ്‌ മാര്‍ക്ക്‌ കിട്ടാന്‍ ആവശ്യമായ മോഡിഫിക്കേഷന്‍സ്‌ മാത്രം പ്രതീക്ഷിച്ചാല്‍ മതി. അതു ഡോള്‍ഫിനില്‍ സംഭവിച്ചിട്ടുണ്ട്‌.

അതുപോലെ മനുഷ്യരുടെയും ചിമ്പാന്‍സികളുടെയും ഗൊറില്ലകളുടെയും എല്ലാം പൊതു പൂര്‍വികര്‍ തീര്‍ച്ചയായും പരന്ന പല്ലുകള്‍ ഉള്ള സസ്യഭുക്കുകള്‍ ആയിരുന്നു. പിന്നീട്‌ അതില്‍ നിന്നു വേര്‍തിരിഞ്ഞ ഒരു വിഭാഗമായ മനുഷ്യന്‍ വേട്ടയാടിയും പെറുക്കിയും മാംസാഹാരം കഴിക്കാന്‍ തുടങ്ങി. അതോടെ അതിനു പറ്റുന്ന വിധത്തില്‍ ഉള്ള മോഡിഫിക്കേഷന്‍സ്‌ നടന്നിട്ടുണ്ട്‌. പല്ലിന്റെ വലിപ്പം കുറഞ്ഞു, വായ സസ്യാഹാരികളെ പോലെ അത്ര വലുതല്ല, സസ്യ തണ്ടുകള്‍ കടിച്ചു പൊട്ടിക്കാന്‍ ഉള്ള കട്ടിയും നീളവും കീഴ്‌ത്താടി എല്ലിനില്ല� ചുരുക്കി പറഞ്ഞാല്‍ മൃദുലമായ സസ്യഭാഗങ്ങളും മാംസവും (വേവിച്ച്‌) കഴിക്കാന്‍ പാകത്തിലാണ്‌ നമ്മുടെ പരിണാമം നടന്നിരിക്കുന്നത്‌.

Wednesday, June 1, 2016

പാഷാണം ഷാജിയും ലോകനാഥ് ബെഹ്റയും തമ്മില്‍ എന്താണ് ബന്ധം?


  1. തിരുവനന്തപുരം: മലയാളത്തില്‍ അറിയപ്പെടുന്ന നടനും മിമിക്രി കലാകാരനുമാണ് പാഷാണം ഷാജി. ഈ പാഷാണം ഷാജിയും നിയുക്ത ഡിജിപി ലോകനാഥ് ബെഹ്റയും തമ്മില്‍ എന്താണ് ബന്ധം? പ്രത്യക്ഷത്തില്‍ പരിശോധിക്കുമ്ബോള്‍ സമൂഹത്തിന്റെ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ് ഇരുവരും. ഒരാള്‍ മലയാളിയാണെങ്കില്‍ മറ്റൊരാള്‍ ബിഹാറിയാണ് താനും. എന്നാല്‍, ഇരുവര്‍ക്കുമിടയില്‍ ഒരു സാമ്യമുണ്ട്. അത് അവരുടെ ആകാരത്തിന്റെ കാര്യത്തിലാണ്. ഇക്കാര്യം സോഷ്യല്‍ മീഡിയ ട്രോള്‍ പോസ്റ്റുകളിലൂടെയാണ് പ്രത്യക്ഷപ്പെട്ടത്.
  2. ഒറ്റനോട്ടത്തില്‍ പാഷാണം ഷാജിയും ലോകനാഥ് ബെഹ്റയും മുഖസാമ്യമുണ്ട്. ഇക്കാര്യം കണ്ടുപിടിച്ചാണ് സോഷ്യല്‍ മീഡിയ ട്രോള്‍ ആരംഭിച്ചത്. ഇരുവരും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടിയുള്ള ട്രോള്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. ഇന്നലെ ലോകനാഥ് ബെഹ്റയെ ഡിജിപിയായി തിരഞ്ഞെടുത്തപ്പോല്‍ മുതലാണ് ട്രോളുകള്‍ ആരംഭിച്ചത്. സ്ഥാനമൊഴിയുന്ന ഡിജിപി ടി പി സെന്‍കുമാറിനെയും ട്രോളിക്കൊണ്ടുള്ള പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
  3. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായു സാമ്യമുള്ളയാളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് സോഷ്യല്‍ മീഡിയ പുതിയ ഡിജിപിയുടെ അപരനായി പാഷാണം ഷാജിയെ കണ്ടെത്തിയിരിക്കുന്നത്. പുതിയ ഡിജിപിയുടെ പൂര്‍വ്വകാലത്തെ കുറിച്ചും കഴിഞ്ഞ ദിവസം സജീവമായി സോഷ്യല്‍ മീഡിയാ ചര്‍ച്ചകള്‍ നടന്നിരുന്നു. ബെഹ്റയുടെ നിയമനത്തെ കുറിച്ച്‌ രാഹുല്‍ ഈശ്വറിന് എന്താണ് പറയുനുള്ളതെന്ന് ചോദിച്ചുള്ള ട്രോളുകളും വ്യാപകമായിരുന്നു.
  4. എന്തായാലും രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സിനിമാക്കാരെയും ട്രോളിക്കൊല്ലുന്ന പതിവ് സോഷ്യല്‍ മീഡിയ ഡിജിപിയുടെ കാര്യത്തിലും തെറ്റിച്ചില്ല. മിമിക്രി കലാകാരന്‍ കൂടിയായ പാഷാണം ഷാജിക്ക് അനുകരിക്കാന്‍ പറ്റിയ ഒരു വ്യക്തിയെ കിട്ടിയെന്ന കാര്യവും ട്രോളന്മാര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Wednesday, May 25, 2016

മെക്സിക്കോയെ നടുക്കി ആകാശത്ത് വലിയ തീഗോളം

നട്ടപ്പാതിരയ്ക്ക് പൊടുന്നനെ വലിയൊരു തീഗോളം മെക്സിക്കോയിലെ അഞ്ച് സ്റ്റേറ്റുകള്‍ക്ക് മുകളിലായി പ്രത്യക്ഷപ്പെടുകയായിരുന്നു. പാതിരാത്രി ഈ പ്രദേശങ്ങളിലെല്ലാം നിമിഷങ്ങളോളം വെളിച്ചം നിറഞ്ഞു. വെളിച്ചന്റെ തുടര്‍ച്ചയായി വീടുകളെ പിടിച്ചു കുലുക്കുന്നവിധത്തിലുള്ള വന്‍ സ്ഫോടനവുമുണ്ടായി. താരതമ്യേന വലിപ്പം കൂടിയ ഉല്‍ക്കയായിരിക്കും ഇതെന്നാണ് സംഭവത്തെക്കുറിച്ച്‌ പഠനം നടത്തിയ മെക്സിക്കോയിലെ വാനനിരീക്ഷകന്‍ യോസേ റമോണ്‍ വാല്‍ഡെസ് അഭിപ്രായപ്പെട്ടത്.
അതേസമയം, സംഭവിച്ചത് ഉല്‍ക്കാപതനമാണോ എന്നത് സംബന്ധിച്ച്‌ വ്യത്യസ്ത അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. കാരണം മെക്സിക്കോയെ നടുക്കിയ ആ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുകയായിരുന്നില്ല മറിച്ച്‌ ഭൂമിയുടെ അന്തരീക്ഷത്തെ തൊട്ട് കടന്നു പോവുകയായിരുന്നുവെന്നതാണ് വിശ്വസിക്കാവുന്ന ഒരുവാദം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നപ്പോഴാണ് ഘര്‍ഷണത്തിന്റെ ഫലമായി ശക്തമായ സ്ഫോടനവും വെളിച്ചവുമുണ്ടായത്.
സാധാരണഗതിയില്‍ എല്ലാ ദിവസവും നിരവധി ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കാറുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുന്നതോടെ ഘര്‍ഷണഫലമായി ഇവ കത്തിപ്പോവുകയാണ് പതിവ്. അത്യപൂര്‍വ്വമായാണ് ഉല്‍ക്കകള്‍ ഭൂമിയില്‍ ഘര്‍ഷണം ഭേദിച്ചെത്തുന്നത്. ചെറു ഉല്‍ക്കകള്‍ ഭീഷണിയല്ലെങ്കിലും മെക്സിക്കോയെ പേടിപ്പിച്ച്‌ കടന്നതുപോലുള്ളവക്ക് ഒരു നഗരത്തെ ഇല്ലാതാക്കാന്‍ ശേഷിയുണ്ടെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
മെക്സിക്കോക്ക് മുകളിലെ അന്തരീക്ഷത്തിലൂടെ മണിക്കൂറില്‍ 621 മൈല്‍ വേഗതയിലാണ് ഈ ഛിന്നഗ്രഹം കടന്നുപോയത്. മെക്സിക്കോയിലെ സ്കൈ അലെര്‍ട്ടാണ് ഈ സംഭവത്തെക്കുറിച്ച്‌ ആദ്യമായി വിവരങ്ങള്‍ പുറത്തുവിട്ടത്. ട്വിറ്ററില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.47ന് മെക്സിക്കോയുടെ ആകാശത്തുണ്ടായ പ്രതിഭാസത്തെക്കുറിച്ച്‌ അവര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.



Tuesday, May 24, 2016

ഒടുവില്‍ ജീവന്‍റെ രഹസ്യം നാസ പുറത്തുവിട്ടു

നാല്-ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് സൂര്യന്‍റെ തിളക്കം ഇന്നത്തേക്കാളും കുറവായിരുന്ന ഘട്ടത്തില്‍ ഉണ്ടായ സൗരവാതങ്ങള്‍ ജീവന്‍ ഉരുത്തിരിയാന്‍ ആവശ്യമായ താപനിലയിലേക്ക് ഭൂമിയെ ഉയര്‍ത്തിയതാകാം ജീവന്‍റെ പിന്നിലെ രഹസ്യമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
നാല് ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് സൂര്യന്‍റെ തിളക്കം ഇപ്പോഴുള്ളതിന്‍റെ മൂന്നിലൊന്ന്‍ മാത്രമായിരുന്ന കാലത്ത്, സൗരോപരിതലത്തില്‍ ഉണ്ടായ കൂറ്റന്‍ വിസ്ഫോടനങ്ങളുടെ ഫലമായി ബഹിര്‍ഗമിച്ച സൗര പദാര്‍ഥങ്ങളും അണുവികിരണങ്ങളും അന്തരീക്ഷത്തിലെക്കാണ് കടന്നത്. ഇവ ഭൗമോപരിതലത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ലളിതമായ തന്മാത്രാ ഘടനകള്‍ കൂടിച്ചേര്‍ന്ന് ആര്‍.എന്‍.എ., ഡി.എന്‍.എ. പോലെയുള്ള സങ്കീര്‍ണ്ണ തന്മാത്രാ ഘടനകള്‍ രൂപപ്പെടാനുള്ള ഊര്‍ജ്ജനില ഭൂമി കൈവരിച്ചതാണ് ജീവന്‍ നിലവില്‍ വരാന്‍ ഇടയാക്കിയതെന്നാണ് നാസയിലെ ഗവേഷകര്‍ കരുതുന്നത്.
ആക്കാലത്ത് ഭൂമിക്ക് ലഭ്യമായിരുന്ന സൗരോര്‍ജ്ജം ഇന്നത്തേക്കാളും 70 ശതമാനം കുറവായിരുന്നു. അങ്ങിനെയായിരുന്നെങ്കില്‍ ഭൂമി തണുത്തുറഞ്ഞ ഒരു ഹിമഗോളം മാത്രമായിരുന്നേനേ. പക്ഷേ ഇപ്പോള്‍ ലഭ്യമായ ഭൗമവിജ്ഞാനപരമായ തെളിവുകള്‍ സൂചിപ്പിക്കുനത് അക്കാലത്ത് ഭൂമി ചൂടുള്ള, ഒഴുകുന്ന വെള്ളം ലഭ്യമായ ഒരു ഗ്രഹമായിരുന്നു എന്നാണ്. ഇത് "മങ്ങിയ യുവസൂര്യ വൈരുദ്ധ്യം" (Faint Young Sun Paradox)" എന്ന പ്രതിഭാസം മൂലമാണ്. സൗരവാതങ്ങളാകാം ഭൂമിയെ ചൂടക്കുന്നതിന് സഹായിച്ചത്. നാസയുടെ ഗ്രീന്‍ബെല്‍റ്റ്, മേരിലാന്‍റിലുള്ള ഗൊദ്ദാര്‍ദ് സ്പെയ്സ് ഫ്ലൈറ്റ് സെന്‍ററിലെ സൗര ഗവേഷകന്‍ വ്ലാദിമിര്‍ ഏയ്റാപെഷ്യന്‍ അഭിപ്രായപ്പെട്ടു.
സൂര്യന്‍റെ ചെറുപ്പകാലത്ത് സൗരവാതങ്ങള്‍ സ്ഥിരം പ്രതിഭാസങ്ങളായിരുന്നിരിക്കണം. നാസയുടെ കെപ്ലര്‍ മിഷന്‍ മറ്റു ഗാലക്സികളില്‍ ഉള്ള സൂര്യസമാനരായ യുവനക്ഷത്രങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനമാണിത്. "സൂപ്പര്‍ ഫ്ലെയറുകള്‍" എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഉണ്ടാകുന്നത് സൂര്യന് പ്രായമേറുന്തോറും കുറഞ്ഞു വരികയും, നമ്മുടെ കാലഘട്ടമായപ്പോഴേക്കും തീരെ ഇല്ലാതാകുകയും ചെയ്തു. എങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന സൂപ്പര്‍ ഫ്ലെയറുകലെ ഭൂമിയുടെ ശക്തമായ കാന്തികമണ്ഡലം തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു, ശൈശവാവസ്ഥയില്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ഇന്നുള്ളയത്രയും ശക്തി ഇല്ലായിരുന്നു

Saturday, May 21, 2016

കാറിടിച്ച്‌ റോഡില്‍; വീണിടത്ത് കിടന്ന് സെല്‍ഫി

കാറിടിച്ച്‌ റോഡില്‍; വീണിടത്ത് കിടന്ന് സെല്‍ഫി എടുത്ത യുവതിയുടെ ചിത്രം വൈറലാകുന്നു

ഇങ്ങനെയുമുണ്ടോ സെല്‍ഫി ഭ്രമം. കാറിടിച്ച്‌ റോഡില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരിയുടെ പെരുമാറ്റം കണ്ട സോഷ്യല്‍ മീഡിയാ ചോദിച്ചത് ഇങ്ങനെയാണ്. ചൈനയിലാണ് സംഭവം. കാറിടിച്ച്‌ റോഡില്‍ വീണ് കിടക്കുന്നതിനിടയില്‍ യുവതി ഫോണ്‍ എടുത്തു. അപകടത്തില്‍ പെട്ട വിവരം ബന്ധപ്പെട്ടവരെ അറിയിക്കാനാവും ഫോണ്‍ എടുത്തത് എന്നാണ് കണ്ടു നിന്നവര്‍ ആദ്യം കരുതിയത്.
എന്നാല്‍ ഫോണ്‍ എടുത്ത് സെല്‍ഫി എടുക്കുകയായിരുന്നു യുവതി ചെയ്തത്. മേയ് 18ന് ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് ഈ അപൂര്‍വസംഭവം അരങ്ങേറിയിരിക്കുന്നത്. വീണിടത്ത് നിന്ന് എഴുന്നേല്‍ക്കാതെ യുവതി സെല്‍ഫി എടുത്ത് തുടങ്ങിയതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഇതോടെ പോലീസ് സംഭവ സ്ഥലത്ത് എത്തിയാണ് ഗതാഗതം പുനര്‍സ്ഥാപിച്ചത്.
സ്ത്രീ ഓടിച്ചിരുന്ന സ്കൂട്ടറില്‍ ഒരു വെള്ള കാര്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ റോഡിലേക്ക് വീണതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ വെളിവായിട്ടില്ല. റോഡില്‍ വീണ് കിടക്കുന്ന ഇവര്‍ അവിടെ നിന്നെഴുന്നേല്‍ക്കാതെ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വീ ചാറ്റാണ് അവര്‍ ഉപയോഗിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന്‍റെ ചിത്രങ്ങളും വിവരണങ്ങളും പീപ്പിള്‍ ഡെയിലിയുടെ വെയ്ബോ അക്കൗണ്ടില്‍ മെയ് 19ന് ഷെയര്‍ ചെയ്തിരുന്നു. സ്ത്രീയുടെ പ്രവര്‍ത്തിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ ചില യൂസര്‍മാര്‍ കമന്‍റിട്ടിരുന്നു

Sunday, May 8, 2016

മൊബൈല്‍ ഫോണ്‍ ഇല്ലാതെയും വാട്‌സ്‌ ആപ്പ്‌ ഉപയോഗിക്കാം




മൊബൈല്‍ ഫോണിലേതുപോലെ ഡെസ്‌ക്ടോപ്പിലും വാട്‌സ്‌ആപ്പ്‌ ഉപയോഗിക്കാന്‍ സാധിക്കും
ലോകത്തെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച മൊബൈല്‍ ആപ്ലിക്കേഷനുകളിലൊന്നാണ്‌ ഫെയ്‌സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ്പ്‌. നൂറുകോടിയിലേറെ സജീവ ഉപയോക്താക്കളുള്ള വാട്‌സ്‌ആപ്പ്‌ ഇനി ഫോണ്‍ ഇല്ലാതെ കമ്പ്യ്യൂട്ടറില്‍ നേരിട്ട്‌ ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ റിപ്പോര്‍ട്ട്‌.
ടെക്‌സ്റ്റ്‌ മെസേജിങ്‌, ഫയല്‍ ഷെയറിങ്‌ തുടങ്ങിയ വാട്‌സ്‌ആപ്പ്‌ ഫീച്ചറുകളെല്ലാമുള്ള ഡെസ്‌ക്ടോപ്പ്‌ ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ്‌ വാട്‌സ്‌ആപ്പ്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. വിന്‍ഡോസ്‌ ഒഎസിനും മാക്‌ ഓഎസിനും വേണ്ടിയുള്ള ആപ്ലിക്കേഷന്‍ താമസിയാതെ ലഭ്യമായേക്കും.
ഇന്റര്‍നെറ്റ്‌ കണക്ഷനുള്ള സ്‌മാര്‍ട്ട്‌ഫോണിലെ വാട്ട്‌സ്‌ആപ്പിനെ ക്യു ആര്‍ കോഡ്‌ വഴി ബന്ധിപ്പിച്ച്‌ കമ്‌ബ്യൂട്ടറിലെ ബ്രൗസര്‍ വഴി ഉപയോഗിക്കാന്‍ ഇപ്പോഴൊരു കുറുക്കുവഴിയുണ്ട്‌. ഒരു വര്‍ഷത്തിലേറെയായി ഈ സൗകര്യം നിലവിലുണ്ട്‌.
സ്‌മാര്‍ട്ട്‌ഫോണില്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇല്ലാതെ വരികയോ, ഫോണില്‍ ചാര്‍ജ്‌ തീരുകയോ, മറ്റേതെങ്കിലും വിധത്തില്‍ ഫോണ്‍ സ്വീച്ച്‌ ഓഫ്‌ ആവുകയോ ചെയ്‌താല്‍ കമ്പ്യൂട്ടറിലെ വാട്‌സ്‌ആപ്പ്‌ പ്രവര്‍ത്തനരഹിതമാകും.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ഡെസ്‌ക്ടോപ്പ്‌ ആപ്ലിക്കേഷന്‍ വരുന്നതോടെ പരിഹാരമാകും. മൊബൈല്‍ ഫോണിലേതുപോലെ ഡെസ്‌ക്ടോപ്പിലും വാട്‌സ്‌ആപ്പ്‌ ഉപയോഗിക്കാന്‍ സാധിക്കും.
ഇതിന്‌ പുറമെ ആന്‍ഡ്രോയിഡ്‌, ഐഒഎസ്‌ ഉപഭോക്താക്കള്‍ക്ക്‌ വോയിസ്‌ മെയില്‍, സിപ്പ്‌ ഫയലുകള്‍ തുടങ്ങിയവ എളുപ്പത്തില്‍ കൈമാറാനുള്ള സൗകര്യവും വാട്‌സ്‌ആപ്പ്‌ അടുത്തു തന്നെ കൊണ്ടുവരും.

Saturday, April 16, 2016

ഡൊമൈന്‍ സ്വന്തമാക്കന്‍ കൊച്ചിക്കാരനെ തേടി ഫെയ്‌സ്‌ബുക്ക്‌ മേധാവി


മകളുടെ പേരിലുള്ള ഡൊമൈന്‍ സ്വന്തമാക്കന്‍ കൊച്ചിക്കാരനെ തേടി ഫെയ്‌സ്‌ബുക്ക്‌ മേധാവി


മകളുടെ പേരിലുള്ള ഡൊമൈന്‍ സ്വന്തമാക്കാന്‍ സ്വന്തമാക്കാന്‍ കൊച്ചിക്കാരനെ തേടി സുക്കര്‍ബര്‍ക്ക്‌. സോഷ്യല്‍ മീഡിയാ ലോകത്ത്‌ വിപ്ലവം സൃഷ്ടിച്ച ഫെയ്‌സ്‌ബുക്ക്‌ മേധാവി മാര്‍ക്ക്‌ സുക്കര്‍ബര്‍ഗിന്‌ തന്റെ മകളുടെ പേരിലുള്ള ഡൊമൈന്‍ സ്വന്തമാക്കാന്‍ ഈ കൊച്ചീക്കാരന്‍ പയ്യനെ സമീപിക്കേണ്ടി വന്നു. കഴിഞ്ഞ ഡിസംബറില്‍ അമല്‍ അഗസ്റ്റിന്‍ സ്വന്തമാക്കിയ മാക്‌സ്‌ചാന്‍ സുക്കര്‍ബര്‍ഗ്‌.ഓര്‍ഗ്‌ (ാമഃരവമി്വൗരസലൃയലൃഴ.ീൃഴ) എന്ന ഇന്റര്‍നെറ്റ്‌ ഡൊമൈന്‍ വാങ്ങാനാണ്‌ ഫെയ്‌സ്‌ബുക്ക്‌ മേധാവി താത്‌പര്യ പ്രകടിപ്പിച്ചത്‌. കഴിഞ്ഞ ദിവസം ഇമെയിലിലാണ്‌ ഇതു സംബന്ധിച്ച സന്ദേശം വന്നത്‌. മാര്‍ക്ക്‌ സുക്കര്‍ബര്‍ഗിന്റെ ധനകാര്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എൈകോണിക്‌ ക്യാപിറ്റല്‍ എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാറാ ചാപ്പല്‍ മുഖേനയാണ്‌ ഇമെയില്‍ അയച്ചിട്ടുള്ളത്‌.
ഒറ്റ ദിവസം കൊണ്ടുതന്നെ കച്ചവടം ഉറപ്പിക്കുകയും ചെയ്‌തു. സൈബര്‍ സ്‌ക്വാട്ടിങ്ങ്‌ എന്ന രീതിയിലൂടെയാണ്‌ ഇത്തരമൊരു നേട്ടം അമല്‍ സ്വന്തമാക്കിയത്‌. ഈ രീതിയ്‌ക്ക്‌ സമീപകാലത്തായി വര്‍ദ്ധിച്ച പ്രധാന്യമാണ്‌ കൈവരുന്നത്‌. പ്രശസ്‌തരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍ ബ്രാന്‍ഡുകള്‍ എന്നിവയുടെ ഇന്റര്‍നെറ്റ്‌ വിലാസങ്ങള്‍ സ്വന്തമാക്കുകയാണ്‌ ഇതിന്റെ ആദ്യപടി. പിന്നീട്‌ ഇത്‌ ആവശ്യക്കാര്‍ക്ക്‌ വില്‍ക്കുന്നു. രാജ്യത്ത്‌ നടന്നിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ശ്രദ്ധേയമായതും പ്രധാന്യമേറിയതുമായ സൈബര്‍ സ്‌ക്വാട്ടിങ്ങ്‌ ആണ്‌ അമല്‍ സുക്കര്‍ബര്‍ഗുമായി നടത്തിയത്‌. കഴിഞ്ഞ ഡിസംബറില്‍ തന്റെ കുഞ്ഞിന്‌ മാക്‌സിമാ ചാന്‍ സുക്കര്‍ബര്‍ഗ്‌ എന്ന പേരിട്ടുവെന്ന്‌ ഫേസ്‌ബുക്ക്‌ മേധാവി വെളിപെടുത്തിയതിന്‌ പിന്നാലെയാണ്‌ അമല്‍ മാക്‌സ്‌ചാന്‍ സുക്കര്‍ബര്‍ഗ്‌ എന്ന ഇന്റെര്‍നെറ്റ്‌ ഡൊമൈന്‍ വാങ്ങുന്നത്‌. തന്റെ മകളുടെ പേരിലുള്ള ഇന്റെര്‍നെറ്റ്‌ ഡൊമൈന്റെ ഉടമാവകാശം അമലിനാണ്‌ എന്ന്‌ മനസ്സിലാക്കിയ സുക്കര്‍ബര്‍ഗ്‌ ഡൊമൈന്‍ വാങ്ങുവാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ഗോ ഡാഡി എന്ന ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റു വഴി 700 ഡോളറിന്‌ ഇടപാട്‌ നടത്തുകയുമായിരുന്നു. അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ അമല്‍ ആഗസ്റ്റിന്‍ എടത്തല കെഎംഇഎ എന്‍ജീയറിംങ്‌ കോളേജില്‍ അവസാന വര്‍ഷ ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ്‌

എറണാകുളം സൗത്ത്‌ സ്റ്റേഷനില്‍ വൈഫൈ നാളെ മുതല്‍




കൊച്ചി
എറണാകുളം ജംക്ഷന്‍ (സൗത്ത്‌) ഉള്‍പ്പെടെ രാജ്യത്തെ ഒന്‍പത്‌ സ്‌റ്റേഷനുകളില്‍ കൂടി ഗൂഗിള്‍ റെയില്‍ടെല്‍ അതിവേഗ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ്‌ സംവിധാനം നാളെ നിലവില്‍ വരും. ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ്‌ പ്രഭു പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. ഭോപ്പാല്‍, ഭുവനേശ്വര്‍, കാച്ചേഗുഡ, പുണെ, റായ്‌പൂര്‍, റാഞ്ചി, വിജയവാഡ, വിശാഖപട്ടണം എന്നിവയാണു ഗൂഗിളിന്റെ അതിവേഗ സൗജന്യ ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാകുന്ന മറ്റ്‌ സ്‌റ്റേഷനുകള്‍.
ഈ പദ്ധതിയിലൂടെ ദക്ഷിണേന്ത്യയില്‍ വൈഫൈ ലഭ്യമാക്കുന്ന ആദ്യ സ്‌റ്റേഷനാണ്‌ എറണാകുളം ജംക്ഷന്‍. മുംബൈ സെന്‍ട്രല്‍ സ്‌റ്റേഷനിലാണ്‌ അതിവേഗ വൈഫൈ സൗകര്യം ഗൂഗിള്‍ ആദ്യം ഏര്‍പ്പെടുത്തിയത്‌. പ്രതിദിനം ഒരു ലക്ഷം പേരാണു സ്‌റ്റേഷനില്‍ വൈഫൈ ഉപയോഗിക്കുന്നത്‌.
രാജ്യത്തെ 400 റെയില്‍വേ സ്‌റ്റേഷനുകള്‍ വൈഫൈ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 90 സ്‌റ്റേഷനുകളാണു സംവിധാനം ഏര്‍പ്പെടുത്തുന്നത്‌. എറണാകുളത്തു വൈഫൈ ടെസ്റ്റിങ്‌ പൂര്‍ത്തിയാക്കിയെങ്കിലും ഉദ്‌ഘാടനം നടക്കാത്തതിനാല്‍ യാത്രക്കാര്‍ക്കു ലഭ്യമാക്കിയിരുന്നില്ല. സ്‌റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഫുട്‌ ഓവര്‍ ബ്രിജുകളിലും വൈഫൈ ലഭ്യമാകും.
ആദ്യ ഒരുമണിക്കൂര്‍ 30 മുതല്‍ 50 എംബിപിഎസ്‌ (മെഗാബൈറ്റ്‌ പെര്‍ സെക്കന്‍ഡ്‌) വേഗതയിലും ഒരു മണിക്കൂറിനു ശേഷം ഒരു എംബിപിഎസ്‌ വേഗതയിലും ഇന്റര്‍നെറ്റ്‌ ബ്രൗസിങ്‌ സാധ്യമാകുന്ന ഹൈസ്‌പീഡ്‌ വൈഫൈ സംവിധാനമാണു സ്‌റ്റേഷനില്‍ ഏര്‍പ്പെടുത്തുന്നത്‌. റെയില്‍ടെല്ലാണ്‌ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്‌.

Thursday, March 31, 2016

അനാഥമാക്കപ്പെട്ട പേനകള്‍ക്ക്‌ ഇതാ ഒരു നാഥന്‍





കൊച്ചി: ചെറുപ്പം മുതല്‍ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി ജോളിക്ക്‌ പേന ഒരു വീക്ക്‌നെസ്‌ ആയിരുന്നു. വിലപിടിച്ച പേനകള്‍ കാണുമ്പോള്‍ കൊതിയൂറും.... വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും പേനകള്‍ ഒന്നിനു പുറകെ ഒന്നായി സ്വന്തമാക്കാനുള്ള ഈ കൊതിക്ക്‌ ഒരു അവസാനമില്ലായിരുന്നു. വീടുകളില്‍ പെയിന്റിങ്ങ്‌ പണി കിട്ടിയപ്പോള്‍ ഈ കൊതി ഒന്നുകൂടി കൂടി. 
മുറികള്‍ വെള്ളപൂശുമ്പോള്‍ സാധരണയായി ഉപയോഗമില്ലാതെ കിടക്കുന്നവയ്‌ക്ക്‌ എല്ലാം പുറത്തേക്കു പോകാനുള്ള വാതില്‍ തുറക്കപ്പെടും. അലമാരകളിലും മേശകളിലും ഉപയോഗമില്ലാതെ കിടക്കുന്ന വസ്‌തുക്കള്‍ എല്ലാം വലിച്ചു പുറത്തേക്കു കളയുന്ന കൂട്ടത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന പേനകളെ കണ്ടപ്പോള്‍ ജോളിയുടെ ഹൃദയം വല്ലാതെ പെടച്ചു. അങ്ങനെ അനാഥമായി വലിച്ചെറിയപ്പെടുന്ന പേനകളുടെ നാഥനായി ജോളി മാറി. ഇത്‌ കഥയുടെ ഫ്‌ളാഷ്‌ ബാക്ക്‌. 
ഇപ്പോള്‍, അനാഥമാക്കപ്പെട്ട ഈ പേനകള്‍ കൊണ്ട്‌ ജോളി പടുത്തുയര്‍ത്തിയ സാമ്രാജ്യം ഒന്നു നോക്കുക. 
നാല്‌ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, അഞ്ച്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, യൂണീക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌, ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, തമിഴ്‌നാട്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡസ്‌ ഗോള്‍ഡന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌..... എന്നിങ്ങനെ 15ഓളം റെക്കോര്‍ഡുകളാണ്‌ അനാഥരായി മാറിയ ഈ പേനകള്‍ ജോളിക്കു പ്രതിഫലമായി നേടിക്കൊടുത്തത്‌
ഇനി സാക്ഷാല്‍ റെക്കോര്‍ഡുകളുടെ തമ്പുരാന്‍ എന്നു തന്നെ പറയാവുന്ന ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ തന്നെ ജോളിയെ തേടി കടന്നുവരുകയാണ്‌. ഇതിനുവേണ്ടി കഴിഞ്ഞ ദിവസം എറണകുളം വുമന്‍സ്‌ അസോസിയേഷന്‍ ഹാളില്‍ ആറായിരം വെരൈറ്റി പേനകളുടെ ഏകദിന പ്രദര്‍ശനം നടത്തി. 14 വര്‍ഷമായി ജോളി ശേഖരിച്ച 30,000 പേനകള്‍പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. 
ജോളിയുടെ കൈവശമുള്ള പേനകളില്‍ 90 ശതമാനം അനാഥരാണെങ്കിലും സനാഥരായ പേനകളും ഇടം നേടിയിട്ടുണ്ട്‌. സമൂഹത്തിലെ പ്രമുഖര്‍ സംഭാവന ചെയതവയാണ്‌ ഇതിലെ വമ്പന്മാര്‍. അന്തരിച്ച ജസ്റ്റിസ്‌ വി.ആര്‍ . കൃഷ്‌ണയ്യര്‍, പ്രൊഫ.എം.കെ. സാനു, സെബാസ്റ്റ്യന്‍ പോള്‍, കവി ചെമ്മനം ചാക്കോ, കെ.എം.റോയ്‌,പ്രൊഫ. എം.ലീലാവതി, സിനിമാ സംവിധായകന്‍ മെക്കാര്‍ട്ടിന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ ജോളിക്കു സമ്മാനമായി നല്‍കിയവയാണ്‌ ഈ വിഐപി പേനകള്‍.ഇതില്‍ഏറ്റവും വിലപിടിച്ചത്‌ സാനുമാഷ്‌ നല്‍കിയ 60 വര്‍ഷം പഴക്കം ചെന്ന പേനയാണ്‌. 32ഓളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള പേനകളും വിഐപി കളായി ശേഖരത്തിലുണ്ട്‌. 
മോണ്ട്‌ ബ്ലാങ്കിന്റെ 30,000 രൂപയുടെ പേനയാണ്‌ ജോളിയുടെ കളക്ഷനിലെ ഏറ്റവും വിലപിടിച്ച പേന. അതിനു പുറമെ റേഡിയോ പേന, റെക്കോര്‍ഡ്‌ ചെയ്യാവുന്ന പേന, അന്ത്യത്താഴത്തിന്റെ ചിത്രം ചുരുട്ടിവെച്ചിരിക്കുന്ന പേന.വിവിധ രാജ്യങ്ങളുടെ ദേശീയപതാകളോടുകൂടിയ പേനകള്‍ എന്നിവ എല്ലാം അപൂര്‍വ കളക്ഷന്റെ ഭാഗമാണ്‌. പാര്‍ക്കര്‍,ക്രോസ്‌, വാട്ടര്‍മാന്‍ഷീഫര്‍, എന്നിവയാണ്‌ ശേഖരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌. ഒരുകാലത്ത്‌ ജനപ്രീയമായിരുന്ന ഹീറോ പേനയുടെ 200ഓളം വെറൈറ്റികള്‍ വേറെ. സീരിയല്‍ നമ്പരുകളാണ്‌ ഇവയെ വ്യത്‌യസ്‌തമാക്കുന്നതെന്നു ജോളി. ഒരു കാലത്ത്‌ ജനപ്രീയമായിരുന്ന റെയ്‌നോള്‍ഡ്‌സ്‌, ബിസ്‌മി, സെല്ലോ, ലക്‌സോര്‍ ,ലില്ലി, മോണ്ടാക്‌സ്‌, തുടങ്ങി ഇപ്പോഴത്തെ ലക്‌സി പേനമുതല്‍ ഒരു രൂപ പേനവരെ ശേഖരത്തിലുണ്ട്‌. റീ ഫില്‍ തീര്‍ന്നാല്‍ വലിച്ചെറിയുന്ന തരത്തിലുള്ള ഈ ഒരു രൂപയുടെ പേനകളാണ്‌ കളക്ഷനിലെ ഏറ്റവും കീഴാളര്‍..
ജോളിയുടെ പേനക്കൊതി മനസിലാക്കി നഗരത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍,അധ്യാപകന്മാര്‍,അഭിഭാഷകര്‍ എന്നിവര്‍ പേനകള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌. നിലവില്‍ ജോളിയുടെ വീട്‌ ഇങ്ങനെ അനാഥരായ പേനകളുടെ ആലയം തന്നെ ആയി മാറിയിരിക്കുകയാണ്‌ ഇതില്‍ ഭാര്യ ഡെയ്‌സിക്കും എന്‍ജിനിയറിങ്ങ്‌ വിദ്യാര്‍ഥിയായ മകന്‍ ജെഫിനും ഇതില്‍ എതിര്‍പ്പ്‌ ഇല്ലാതില്ല. മഞ്ഞുമ്മല്‍ പള്ളിയുടെ തെക്കു വശം വടശേരി വീട്ടില്‍ തോമസ്‌-മാഗി ദമ്പതിമാരുടെ പുത്രനായ ജോളി കുടുംബവീട്ടില്‍ തന്നെയാണ്‌ ഇപ്പോഴും താമസം. സ്വന്തമായി ഒരു വീട്‌ ഇല്ലാത്തതിനാല്‍ പേനകള്‍ സൂക്ഷിക്കാന്‍ പെടാപ്പാട്‌ പെടുന്നു. ഈ സ്ഥലപരിമിതി കാരണം രണ്ടു വര്‍ഷം മുന്‍പ്‌ ജോളി ഒരു കടും കൈ ചെയ്‌തു. 150 കിലോഗ്രാം വരുന്ന പേനകള്‍ ആക്രിക്കാരന്‌ വില്‍ക്കേണ്ടി വന്നു. കിട്ടിയത്‌ കേവലം 300 രൂപ 















പച്ചക്കറി കഴിച്ചാല്‍ ക്യാന്‍സര്‍



വെജ്‌ വേണോ നോണ്‍വെജ്‌ വേണോ എന്നതാണ്‌ ഇക്കാലത്തെ ഭക്ഷണ കാര്യത്തിലെ ഇന്ത്യാക്കാരുടെ ഇടയിലെ ഏറ്റവും വലിയ ചര്‍ച്ച. എന്നാല്‍ അമിതമായ പച്ചക്കറിശീലം ഇന്ത്യാക്കാരെ വന്‍കുടല്‍ അര്‍ബുദ ബാധയുള്ളവരാക്കി മാറ്റുന്നെന്ന്‌ റിപ്പോര്‍ട്ട്‌. പച്ചക്കറി തീറ്റ ജീന്‍ വ്യതിയാനം സംഭവിപ്പിച്ച്‌ രോഗബാധയ്‌ക്ക്‌ കാരണമാക്കുന്നതായി അമേരിക്കയില്‍ നടന്ന ഒരു പഠനമാണ്‌ വ്യക്‌തമാക്കിയിട്ടുള്ളത്‌.
പച്ചക്കറി കൂടുതലായി കഴിക്കുമ്പോള്‍ എഫ്‌എഡിഎസ്‌2 എന്ന ജീനില്‍ വ്യതിയാനത്തിന്‌ കാരണമാകുന്ന ഘടകങ്ങള്‍ ഉണ്ടാകുകയും അവ ഡിഎന്‍എയെ നിയന്ത്രിച്ച്‌ രോഗബാധയ്‌ക്ക്‌ കാരണമാകുന്നുവെന്നും അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇക്കാര്യത്തില്‍ ഇവര്‍ നടത്തിയ പഠനങ്ങളും നിരീക്ഷണങ്ങളുമാണ്‌ ഈ റിപ്പോര്‍ട്ടിന്‌ ആധാരമായി മാറിയിരിക്കുന്നത്‌.
ഇന്ത്യാക്കാരെയും അമേരിക്കക്കാരെയും തരം തിരിച്ചുള്ള പഠനത്തിന്റേതാണ്‌ ഫലങ്ങള്‍. പഠനത്തിനായി 234 ഇന്ത്യാക്കാരേയും 311 അമേരിക്കക്കാരേയുമാണ്‌ തെരഞ്ഞെടുത്തത്‌. ഇതില്‍ 68 ശതമാനം ഇന്ത്യാക്കാരില്‍ എഫ്‌എഡിഎസ്‌2 ജീനില്‍ വ്യതിയാനം വന്നതായി കണ്ടെത്തി. എന്നാല്‍ അമേരിക്കക്കാരിലാകട്ടെ 18 ശതമാനം മാത്രമായിരുന്നു വ്യതിയാനമെന്ന്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ കെക്‌സിയോങ്‌ പറഞ്ഞു.

Saturday, November 28, 2015

ജെമിനോയ്ഡ് എഫ് - ലോകത്തെ ആദ്യ റോബോട്ട് സിനിമാനടി


'ജെമിനോയിഡ് എഫ്' എന്ന പേരിലുള്ള ആന്‍ഡ്രോയ്ഡ് അഭിനേത്രിയെ ഒസാക സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഹിരോഷി ഇഷിഗുറൊയാണ് രൂപകല്‍പ്പന ചെയ്തത്


റോബോട്ടുകളെ കഥാപാത്രങ്ങളാക്കിയുള്ള ഒട്ടേറെ സിനിമകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു റോബോട്ട് മനുഷ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സിനിമ, അണിയറയില്‍ തയാറാവുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ജാപ്പനീസ് സിനിമയായ 'സായനോര'യില്‍ ( Sayonara ) ഒരു റോബോട്ടാണ് പ്രധാന നടി!
'ജെമിനോയിഡ് എഫ്' ( Geminoid F ) എന്ന പേരിലുള്ള ഈ ആന്‍ഡ്രോയ്ഡ് അഭിനേത്രിയെ ഒസാക സര്‍വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞന്‍ ഹിരോഷി ഇഷിഗുറൊയാണ് രൂപകല്‍പ്പന ചെയ്തത്. ജപ്പാനില്‍ വന്‍ ആണവദുരന്തത്തിന് ശേഷമുള്ള സംഭവങ്ങളാണ് 'സായനോര'യിലെ പ്രമേയം.
കൊജി ഫുകാഡ  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുകാലുകളും തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന 'ലിയോണ' എന്ന യുവതിയെ ആണ് ജെമിനോയിഡ് എഫ് അവതരിപ്പിക്കുന്നത്. 
കാഴ്ചയില്‍ ഒരു സാധാരണ ജാപ്പനീസ് യുവതിയാണ് ജെമിനോയിഡ്. ഈ റോബോട്ടിന്റെ ചര്‍മം റബ്ബര്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വായൂസമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ച്വുവേറ്ററുകള്‍ മുഖത്തിനും കൈകള്‍ക്കും സ്വാഭാവിക ചലനം പ്രദാനം ചെയ്യുന്നു. ലാപ്‌ടോപ്പിലൂടെ നിയന്ത്രിക്കാവുന്ന ഈ ആന്‍ഡ്രോയിഡ് സുന്ദരിക്ക് 72 ലക്ഷത്തോളം രൂപയാണ് വില. 
സ്വന്തം അപരന്‍ ഉള്‍പ്പെടെ നിരവധി മനുഷ്യറോബോട്ടുകള്‍ക്ക് രൂപം നല്‍കിയയാളാണ് ഇഷിഗുറൊ. 'ആന്‍ഡ്രോയിഡുകളാകുമ്പോള്‍ പരാതിപറയില്ല, ദേഷ്യപ്പെടില്ല, ഒരിക്കലും ഉറങ്ങുകയുമില്ല', നടിയുടെ മേന്‍മകള്‍ അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ (മനുഷ്യരോട് സാമ്യമുള്ള റോബോട്ടുകളെയാണ് ആന്‍ഡ്രോയ്ഡ് എന്ന് വിളിക്കുന്നത്. ഗൂഗിളിന്റെ മൊബൈല്‍ ഒഎസ് അല്ല ഇവിടെ ഉദ്ദേശിക്കുന്നത്). 
യന്ത്രമനുഷ്യരെ യഥാര്‍ഥ മനുഷ്യരായി തെറ്റിദ്ധരിക്കുന്ന കാലത്തിലേക്ക് അധികം താമസമില്ലാതെ നാം എത്തിച്ചേരുമെന്നും ഇഷിഗുറൊ പറയുന്നു. 
ജപ്പാനില്‍ നവംബര്‍ 21ന് 'സയനോര' പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും 'ജെമിനോയിഡി'ന് കടപ്പാട് രേഖപ്പെടുത്തുന്നുണ്ട്.

ശവപ്പെട്ടികളും സ്മാര്‍ട്ടാകുന്ന കാലം വരുന്നു!


എല്ലാ സംഗതികളും സ്മാര്‍ട്ടാകുന്ന ലോകത്ത് ശവപ്പെട്ടി മാത്രമെന്തിന് ഒഴിവാകണം? പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സമീപഭാവിയില്‍ ന്യൂജന്‍ ശവപ്പെട്ടികളും രംഗത്ത് വന്നേക്കാം. 
'പെര്‍ഫെക്ട് ചോയ്‌സ് ഫ്യുണറല്‍സ്' ( Perfect Choice Funerals ) എന്ന ഗ്രൂപ്പ് ഭാവിയിലെ ശവപ്പെട്ടികളെക്കുറിച്ച് അവതരിപ്പിച്ച ആശയത്തില്‍, പെട്ടിക്ക് മുകളില്‍ സ്‌ക്രീനും അതില്‍ മരിച്ചയാളുടെ ചിത്രങ്ങളും അനുശോചനമറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ സ്ട്രീമുമൊക്കെയുണ്ട്.
മരിച്ചയാളുടെ ജീവിതത്തിലെ സ്മരണീയ മുഹൂര്‍ത്തങ്ങള്‍ പെട്ടിക്ക് മുകളിലെ സ്‌ക്രീനില്‍ കാണിക്കാം. ഒപ്പം സോഷ്യല്‍ മീഡിയ വഴി കുടുംബാംഗങ്ങളുടയെും സുഹൃത്തുക്കളുടെയും അനുശോചന സന്ദേശങ്ങളും അവിടെ കാട്ടാന്‍ കഴിയും. 

ശവപ്പെട്ടിയുടെ വശങ്ങളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ലൈറ്റ് പാനലുകളുമുണ്ട്. മരിച്ചയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഇഷ്ടപ്പെട്ട നിറമേതായിരുന്നോ ആ നിറത്തില്‍ സൈഡ് പാനല്‍ ക്രമീകരിക്കാന്‍ കഴിയും.
ന്യൂജന്‍ ശവപ്പെട്ടിയുടെ മറ്റൊരു ഫീച്ചര്‍ അതില്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ള സ്പീക്കറുകളാണ്. മരിച്ചയാളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് സ്പീക്കറില്‍നിന്ന് കേള്‍ക്കുക. മരിച്ചയാളുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചുകൊണ്ട് പ്രസംഗിക്കാന്‍ പലരും വിഷമിക്കുന്നത് ഒഴിവാക്കാന്‍ ഈ സംവിധാനം സഹായിക്കും.

വൈദ്യുതിയും ഇന്റര്‍നെറ്റും ഒരുമിച്ച്: പുതിയ വൈഫൈ സങ്കേതം വരുന്നു

ക്യാമറ സെന്‍സറുകളും ഫിറ്റ്‌നെസ്സ് ട്രാക്കറുകളും പോലെ കുറഞ്ഞ അളവ് വൈദ്യുതി ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് 'പവര്‍ ഓവര്‍ വൈഫൈ


വൈഫൈ ഇപ്പോള്‍ സര്‍വ്വവ്യാപിയാണ്. വയര്‍ലെസ്സ് ഇന്റര്‍നെറ്റ് എന്നതാണ് ആകര്‍ഷണം. എന്നാല്‍, ഇന്റര്‍നെറ്റ് കൊണ്ട് തീരുന്നതല്ല വൈഫൈയുടെ സാധ്യതകളെന്ന് പലരും കരുതുന്നു. വൈഫൈയുടെ സാധ്യതകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ പറയുന്നു.
വാഷിങ്ടണ്‍ സര്‍വകലാശാലയിലെ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചിട്ടുള്ള പുതിയ സംവിധാനം ഇക്കാര്യം സാധൂകരിക്കുന്നു. ഉപകരണങ്ങളില്‍ ഒരേസമയം ഇന്റര്‍നെറ്റും വൈദ്യുതിയും വയര്‍ലെസ്സായി എത്തിക്കാന്‍ സഹായിക്കുന്ന 'പവര്‍ ഓവര്‍ വൈഫൈ' ( Power Over WiFi - PoWiFi ) സംവിധാനമാണ് അവര്‍ വികസിപ്പിച്ചിരിക്കുന്നത്. 
മൊബൈല്‍ ഫോണുകളും ടാബുകളും പോലുള്ള വലിയ ഉപകരണങ്ങള്‍ ചാര്‍ജുചെയ്യാന്‍ പക്ഷേ, ഈ സംവിധാനംകൊണ്ട് കഴിയില്ല. ക്യാമറ സെന്‍സറുകളും ഫിറ്റ്‌നെസ് ട്രാക്കറുകളും പോലെ, ചെറിയ അളവില്‍ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ വയര്‍ലെസ്സായി ചാര്‍ജുചെയ്യാന്‍ ഇത് പര്യാപ്തമാണ്.
'വൈഫൈയുടെ സഹായത്തോടെ ക്യാമറ സെന്‍സറുകളും മറ്റുപകരണങ്ങളും ചാര്‍ജുചെയ്യാന്‍ സാധ്യമാണെന്ന് ആദ്യമായി തെളിയിച്ചിരിക്കുകയാണ് ഞങ്ങള്‍' -പുതിയ സംവിധാനം വികസിപ്പിച്ചതിന് നേതൃത്വം നല്‍കിയ വാംസി തല്ല പറഞ്ഞു. 'ഒരേ സമയം വൈഫൈ റൂട്ടറും വൈദ്യുതിസ്രോതസ്സുമായി പ്രവര്‍ത്തിക്കുന്ന സംവിധാനം രൂപപ്പെടുത്താന്‍ കഴിഞ്ഞു'.
ഈവര്‍ഷമാദ്യം ഈ സംവിധാനത്തെക്കുറിച്ച് ആദ്യവിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് അടുത്ത മാസം ജര്‍മനിയില്‍ നടക്കുന്ന 'CoNEXT 2015 സമ്മേളനത്തി'ല്‍ അവതരിപ്പിക്കും. 
വായുവിലൂടെ വയര്‍ലെസ്സായി വൈദ്യുതി കടന്നുപോകുന്ന കാര്യം ഭീതിയുണര്‍ത്തിയേക്കാം. എന്നാല്‍, PoWIFI സംവിധാനത്തില്‍ വളരെ ചെറിയ അളവ് വൈദ്യുതി മാത്രമേ കൈമാറ്റം ചെയ്യപ്പെടുന്നുള്ളു. അതിനാല്‍ ആശങ്കയുടെ കാര്യമില്ലെന്ന് ഗവേഷകര്‍ പറയുന്നു. 
പുതിയ സംവിധാനമുപയോഗിച്ച് അഞ്ച് മീറ്റര്‍ അകലെയുള്ള വിജിഎ ക്യാമറ ചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്കായി. ഒരു വിയറബിള്‍ ഫിറ്റ്‌നെസ്സ് ട്രാക്കറില്‍ രണ്ടര മണിക്കൂര്‍കൊണ്ട് 40 ശതമാനം ചാര്‍ജ് നിറയ്ക്കാനും കഴിഞ്ഞു. 
ആറ് വീടുകളില്‍ ഈ സംവിധാനം സ്ഥാപിച്ച് നടത്തിയ ടെസ്റ്റിങില്‍, ചാര്‍ജുചെയ്യല്‍ കൊണ്ട് ഇന്റര്‍നെറ്റ് സിഗ്നലിന് തെല്ലും കോട്ടം സംഭവിക്കുന്നില്ലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. 
ഭാവിയില്‍ ഈ സങ്കേതം കൂടുതല്‍ ക്ഷമതയുള്ളതാക്കാനും, കൂടുതല്‍ അകലേയ്ക്ക് വൈദ്യുതി ട്രാന്‍സ്മിറ്റ് ചെയ്യാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനസംഘത്തില്‍പെട്ട ശ്യാം ഗൊല്ലാകോട്ട പറഞ്ഞു.

കാങ്കരുവിന്റെ അധോവായു ലോകത്തെ രക്ഷിക്കില്ല!

ആഗോളതാപനം ചെറുത്ത് ഭൂമിയെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കാങ്കരുവിന്റെ അധോവായു ( farts ) കാര്യമായ സഹായം ചെയ്യില്ലെന്ന് കണ്ടെത്തല്‍. മുമ്പ് കരുതിയത് പോലെ, ഹരിതഗൃഹവാതകമായ മീഥേന്‍ രൂപപ്പെടുന്നത് തടയുന്ന ബാക്ടീരിയ കാങ്കരുവിന്റെ ദഹനവ്യൂഹത്തില്‍ ഇല്ലന്ന് ഗവേഷകര്‍ പറയുന്നു.
ഭൗമാന്തരീക്ഷത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന രണ്ട് വാതകങ്ങളാണ് കാര്‍ബണ്‍ ഡയോക്‌സയിഡും മീഥേനും. കാര്‍ബണ്‍ ഡയോക്‌സയിഡ് വ്യാപിക്കുന്നതില്‍ മുഖ്യപങ്ക് മനുഷ്യര്‍ക്കാണെങ്കില്‍, മീഥേന്റെ കാര്യത്തില്‍ മാടുകളും പന്നികളുമാണ് പ്രധാന പങ്ക് വഹിക്കുന്നത്. 
കാര്‍ബണ്‍ ഡയോക്‌സയിഡിന്റെ അത്ര അളവില്‍ മീഥേന്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നില്ല എന്നത് സത്യമാണ്. പക്ഷേ, മീഥേന്റെ ആഗോളതാപന ശേഷി കാര്‍ബണ്‍ ഡയോക്‌സയിഡിന്റെ 21 മടങ്ങാണ്. 
പശുക്കള്‍ ദിവസവും 200 ലിറ്റര്‍ മീഥേന്‍ വാതകം പുറത്തുവിടുന്നു എന്നാണ് കണക്ക്. ലോകത്താകെ 140 കോടി മാടുകളുണ്ടെന്ന കണക്കു പരിഗണിക്കുമ്പോള്‍, മീഥേന്‍ മൂലമുള്ള ആഗോളതാപനം ഗൗരവമുള്ളതാകുന്നു.
പശുക്കള്‍, പന്നികള്‍ എന്നിവയില്‍ നിന്നുള്ളതുപോലെ കാങ്കരുക്കളുടെ വയറ്റില്‍ നിന്ന് അത്രയധികം മീഥേന്‍ വാതകം പുറത്തുവരുന്നില്ല എന്നാണ് 1970 കള്‍ മുതല്‍ ഗവേഷകര്‍ കരുതിയിരുന്നത്. 
അതിന് കാരണം അവയുടെ വയറ്റിലുള്ള ഏതോ പ്രത്യേകയിനം ബാക്ടീരിയമാണെന്നും, ദഹനവേളയില്‍ ആ ബാക്ടീരിയത്തിന്റെ സ്വാധീനം മൂലം മീഥേന്‍ വാതകം ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നുമാണ് കരുതിയിരുന്നത്.
അങ്ങനെയെങ്കില്‍, കാങ്കരുവിന്റെ വയറ്റിലെ ആ ബാക്ടീരിയത്തെ പശുക്കളുടെയും പന്നികളുടെയും വയറ്റില്‍ കടത്തിവിട്ട് മീഥേന്‍ വ്യാപനം തടയാമെന്നും ഗവേഷകര്‍ കരുതിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന് കാങ്കരുക്കളുടെ അധോവായൂ സഹായിക്കുമെന്ന് കരുതാന്‍ കാരണമിതാണ്. 
എന്നാല്‍, പുതിയ ലക്കം 'ജേര്‍ണല്‍ ഓഫ് എക്‌സ്‌പെരിമെന്റല്‍ ബയോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്, കാങ്കരുക്കളുടെ വയറ്റില്‍ സവിശേഷ ബാക്ടീരയമുണ്ടെന്നും അതിനാല്‍ അവയുടെ അധോവായുവില്‍ മീഥേന്‍ ഇല്ല എന്നതും സത്യമല്ല എന്നാണ്.
ശാരീരിക വലിപ്പവുമായി താരതമ്യം ചെയ്താല്‍, പശുവും പന്നിയും അധോവായുവിലൂടെ പുറത്തുവിടുന്ന അതേ തോതില്‍ കാങ്കരുവും മീഥേന്‍ പുറത്തുവിടുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
'കാങ്കരുവിന്റെ വയറ്റില്‍ പ്രത്യേകജാതി ബാക്ടീരിയമുണ്ടെന്നുള്ളത് കുറെ നാളായി പ്രചരിക്കുന്ന കാര്യമാണ്. അത് കണ്ടുപിടിക്കാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല' - പുതിയ പഠനത്തിലുള്‍പ്പെട്ട ഗവേഷകന്‍ ആദം മുന്‍ പറയുന്നു. ഓസ്‌ട്രേലിയയില്‍ വൊല്ലോങോങ് സര്‍വകലാശാലയിലെ ഗവേഷകനാണ് ആദം മുന്‍.
പുതിയ കണ്ടെത്തല്‍ നടത്തുക അത്ര എളുപ്പമായിരുന്നില്ല. അതിനായി അടച്ചുപൂട്ടിയ മുറികളില്‍ പത്ത് കാങ്കരുക്കളെ പാര്‍പ്പിച്ച് വ്യത്യസ്ത പച്ചിലകളും മറ്റ് ഭക്ഷ്യവസ്തുക്കളും നല്‍കി അവ പുറത്തുവിടുന്ന അധോവായുവിനെ രാസപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, വയറ്റില്‍ ഏതൊക്കെ ബാക്ടീയയുണ്ട് തുടങ്ങിയ സംഗതികള്‍ കണ്ടെത്താന്‍ അവയുടെ കാട്ടം ശേഖരിച്ച് പരിശോധിക്കേണ്ടിയും വന്നു. 
പശുക്കളുടെയത്രയും മീഥേന്‍ വാതകം കാങ്കരുക്കള്‍ പുറത്തുവിടുന്നില്ല എന്നാണ് പഠനത്തില്‍ കണ്ടത്. പക്ഷേ, അവ അകത്താക്കുന്ന ഭക്ഷണത്തിന്റെ അളവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവ് ഇല്ല എന്ന് ഗവേഷകര്‍ കണ്ടു. 
കാങ്കരുവിന്റെ വയറ്റില്‍ ഏതെങ്കിലും പരിസ്ഥിതി സൗഹൃദ ബാക്ടീരിയമുണ്ടെന്ന് കരുതാന്‍ പുതിയ പഠനത്തിന്റെ വെളിച്ചത്തില്‍ കഴിയില്ലെന്ന് ആദം മുന്‍ പറയുന്നു. 
പഠനത്തില്‍ മറ്റൊരു വസ്തുത ഗവേഷകര്‍ മനസിലാക്കി. ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് കാങ്കരുക്കള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നത്. എന്നുവെച്ചാല്‍, പശുക്കള്‍ക്കും മറ്റും ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണം നല്‍കിയാല്‍ മീഥേന്‍ വ്യാപനം കുറയ്ക്കാന്‍ കഴിയുമെന്നര്‍ഥം. 
ഏതായാലും കാങ്കരുക്കള്‍ രക്ഷകരാകില്ല എന്ന് മനസിലായ സ്ഥിതിക്ക് പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ച് ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം കുറയ്ക്കാം. അതേ രക്ഷയുള്ളൂ!