Tuesday, June 23, 2015

വെള്ള്രം തൊട്ടാല്‍ പ്രകാശിക്കുന്ന ബള്‍ബ്‌




ദുബായ്‌: ഒരേ സമയം എല്‍ഇഡി ബള്‍ബായും കൈയില്‍ പിടിക്കാവുന്ന ഫ്‌ളാഷ്‌ ലൈറ്റായും ക്യാമ്പിങ്‌ ലൈറ്റായും എമര്‍ജന്‍സി ലാമ്പായും പവര്‍ ഇന്‍വര്‍ട്ടറായും പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്‌ളേമ്പര്‍ 9 വാട്ട്‌ എല്‍ഇഡി ബള്‍ബുകള്‍ ഇലക്ട്രോണിക്‌ ഗൃഹോപകരണങ്ങളിലെ പ്രമുഖ ബ്രാന്‍ഡായ വിന്‍വര്‍താണ്‌ പുറത്തിറക്കിയിരിക്കുന്നത്‌. ചെറു ഈര്‍പ്പത്തിന്റെ സ്‌പര്‍ശം കൊണ്ട്‌ പ്രകാശിക്കുന്ന ഫ്‌ളേമ്പര്‍ ബള്‍ബുകള്‍ ഗ്ലാസില്‍ ഒഴിച്ചു വെച്ച വെള്ളത്തില്‍ ഇറക്കിവെച്ചാലും പ്രാകാശിക്കും. പക്ഷെ മുഴുവനായും വെള്ളത്തില്‍ ഇറക്കി വെക്കരുതെന്നു മാത്രം. ഊര്‍ജസ്രോതസ്സ്‌ എന്തായാലും ഏറെ പ്രവര്‍ത്തനക്ഷമതയുള്ളതാണ്‌ ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകള്‍. 3 മുതല്‍ 5 മണിക്കൂര്‍ വരെ ചാര്‍ജ്‌ ചെയ്‌താല്‍ ഏതാണ്ട്‌ 25 മണിക്കൂര്‍ ബള്‍ബ്‌ പ്രവര്‍ത്തിപ്പിക്കാം. ആവശ്യം വരുമ്പോള്‍ സോക്കറ്റില്‍ നിന്നും ഊരിയെടുത്ത്‌ കൈയ്യില്‍ പിടിച്ച്‌ നടക്കാനും വാഹനങ്ങളിലും ഔട്ടിങ്‌ ടെന്റുകളിലും തൂക്കിയിടുവാനും ഈ പുത്തന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച ബള്‍ബില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. 75100 വാട്ടിന്റെ പരമ്പരാഗത ബള്‍ബുകള്‍ക്ക്‌ സമാനമായി ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകള്‍ 900 ല്യുമെന്‍ പ്രകാശം നല്‍കും. 12 വര്‍ഷം പ്രവര്‍ത്തനശേഷിയുള്ള ഈ ബള്‍ബ്‌ വൈദ്യുതി ഉപഭോഗത്തിലും വിലയിലും 1015 ശതമാനം ലാഭം ഉറപ്പാക്കുന്നു. ഏറെ സന്തോഷത്തോടെയാണ്‌ വിന്‍വര്‍ത്‌ ഫ്‌ളേമ്പര്‍ ബള്‍ബുകള്‍ വിപണിയിലിറക്കുന്നതെന്ന്‌ വിന്‍വര്‍ത്‌ ബ്രാന്‍ഡിന്റെ ഹോള്‍ഡിംഗ്‌ കമ്പനിയായ ജ്യുപിറ്റര്‍ ഗ്രൂപ്‌ സിഇഒ സാജന്‍ ജോസഫ്‌ ജോര്‍ജ്‌ പറഞ്ഞു. 'കൊണ്ടു നടക്കാനുള്ള സൗകര്യവും പ്രവര്‍ത്തനക്ഷമതയും ഇതിനെ ഞങ്ങളുടെ ഏറ്റവും മികച്ച ഉല്‍പന്നമാക്കുന്നു.

 ഈ ഉല്‍പന്നം ലോകത്തിന്റെ എല്ലാ കോണുകളെയും ഇരുട്ടില്‍ നിന്നും മോചിപ്പിക്കുമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ ലളിതമായ ഉപയോഗ രീതി ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല, അദ്ദേഹം കൂട്ടിചഊര്‍ജക്ഷമതയ്‌ക്കും വിലക്ഷമതയ്‌ക്കുമപ്പുറം വിന്‍വര്‍ത്‌ 9 വാട്ട്‌ ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകളില്‍ ഗ്രിഡിലെ വൈദ്യുതി വിതരണം നിരീക്ഷിക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള പവര്‍ മോണിറ്ററിംഗ്‌ സര്‍ക്യൂട്ട്‌ ഘടിപ്പിച്ചിട്ടുണ്ട്‌. ഇത്‌ കാരണം വൈദ്യുതി വിതരണം തടസ്സപ്പെട്ടാലും വെളിച്ചമേകാന്‍ കഴിയുന്ന തരത്തില്‍ ഈ ബള്‍ബുകള്‍ക്ക്‌ ഓട്ടോമാറ്റിക്കായി എസിയിലേക്കോ ഡിസിയിലേക്കോ സ്വയം മാറാന്‍ സഹായിക്കുന്നതാണ്‌ ഈ സാങ്കേതികവിദ്യ. ഇതിനായി പ്രത്യേക റിമോട്ടോ ബള്‍ബില്‍ എന്തെങ്കിലും സ്വിച്ചോ ഇല്ല. ചുമരിലെ സാധാരണ സ്വിച്ചാണ്‌ ഇത്‌ നിയന്ത്രിക്കുന്നത്‌. പ്രധാന വൈദ്യുതി സ്രോതസ്സ്‌ വിച്ഛേദിക്കപ്പെട്ടാലും പ്രകാശിക്കാന്‍ സഹായിക്കുന്ന പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ബില്‍റ്റ്‌ ഇന്‍ പവര്‍ സ്‌റ്റേഷനോടുകൂടിയാണ്‌ ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകളിറങ്ങുന്നത്‌
. ഉപയോഗത്തിന്റെ അളവിനനുസരിച്ച്‌ ഈ ബള്‍ബുകള്‍ 3 മുതല്‍ 4 രാത്രി അല്ലെങ്കില്‍ 25 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാകും. വൈദ്യുതി വിതരണം പുന:സ്ഥാപിക്കപ്പെട്ടാല്‍ മൂന്ന്‌ മണിക്കൂറിനുള്ളില്‍ ഇവ ചാര്‍ജാകും. അതായത്‌, മൂന്ന്‌്‌ മണിക്കൂര്‍ ചാര്‍ജ്‌ ചെയ്യുന്നത്‌ കൊണ്ട്‌ 25 മണിക്കൂര്‍ തുടര്‍ച്ചയായി ബള്‍ബ്‌ പ്രവര്‍പ്പിക്കാനാകുമെന്ന്‌ ചുരുക്കം. ബള്‍ബ്‌ സോക്കറ്റില്‍ നിന്നും മാറ്റി അതോടൊപ്പം ലഭിക്കുന്ന പ്രത്യേക ആക്ടിവേഷന്‍ ഡോക്ക്‌ ബള്‍ബിന്റെ അടിവശത്ത്‌ ഘടിപ്പിച്ചാല്‍ ബള്‍ബ്‌ പ്രകാശിക്കും. വിന്‍വര്‍ത്‌ വികസിപ്പിച്ച ഈ നൂതന സാങ്കേതികവിദ്യയിലൂടെ സോക്കറ്റില്‍ കുത്താതെ ബള്‍ബ്‌ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. ഇതു കാരണം ക്യാമ്പിംഗ്‌ ലൈറ്റായും എമര്‍ജന്‍സി ലൈറ്റായും അല്ലെങ്കില്‍ ഫല്‍ഷ്‌ ലൈറ്റായും ഈ ബള്‍ബ്‌ ഉപയോഗിക്കാനാകും.കേബിളോ വൈദ്യുതിയോ ഇല്ലാതെ ഉപഭോക്താവിന്‌ വലിയ പ്രകാശ സ്രോതസ്സാണ്‌ ഇത്‌ നല്‍കുന്നത്‌. അടിയന്തരഘട്ടങ്ങളില്‍ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇവ ഉപയോഗിക്കാം. വയറും കേബിളും ലാഭിക്കാനായി പാര്‍ക്കുകളിലും തെരുവുകളിലും ഇവ ഉപയോഗിക്കാനാകും.

 കൂടാതെ വൈദ്യുതി എത്താത്ത ഉള്‍നാടുകളില്‍ വെളിച്ചമെത്തിക്കാനും ഈ ബള്‍ബുകള്‍ സഹായകമാകും. സോളാര്‍ പാനലുകള്‍ നേരിട്ട്‌ ബള്‍ബുമായി ബന്ധപ്പെടുത്തി ആവശ്യമുള്ള ഊര്‍ജം ബള്‍ബില്‍ തന്നെ നേരിട്ട്‌ സൂക്ഷിക്കുവാനുള്ള നൂതന സംവിധാനവും കമ്പനി ഒരുക്കിയആക്ടിവേഷന്‍ ഡോക്ക്‌ കളഞ്ഞുപോയാല്‍ ബള്‍ബ്‌ പ്രകാശിപ്പിക്കാന്‍ ഏതെങ്കിലും വൈദ്യുതി ചാര്‍ജുള്ള വസ്‌തുക്കള്‍ ഉപയോഗിക്കാവുന്നതാണ്‌. യുഎഇയിലെ എല്ലാ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലും റീടെയ്‌ല്‍ കടകളിലും ലഭ്യമായ വിന്‍വര്‍ത്‌ 9 വാട്ട്‌ ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബിന്റെ വില 69 ദിര്‍ഹമാണ്‌. താമസിയാതെ ഇന്ത്യന്‍ മാര്‍ക്കറ്റുകളിലും ബള്‍ബുകള്‍ ലഭ്യമാകുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു ഏതാണ്ട 1000 രൂപയായിരിക്കും ഇന്ത്യയില്‍ ബള്‍ബിന്റെ വില.എച്ച്‌വിഡി ഡിസ്‌ക്‌ ഫോര്‍മാറ്റ്‌ ഉപയോഗിക്കുന്ന ഡിവിഡി പ്ലെയറുകളില്‍ ആദ്യമായി എച്ച്‌ഡി സാങ്കേതികവിദ്യ പരീക്ഷിച്ചത്‌ വിന്‍വര്‍താണ്‌. എച്ച്‌ഡി ഡിവിഡി പ്ലെയറുകള്‍ക്ക്‌ പുറമെ ഹോം തിയേറ്ററുകള്‍, ചുളിവുകള്‍ വേഗത്തില്‍ നീക്കുന്ന സ്റ്റീം തേപ്പുപ്പെട്ടി, തെര്‍മോ വെന്റ്‌ ഷീല്‍ഡ്‌ ബള്‍ബുകള്‍ തുടങ്ങിയവ വിന്‍വര്‍ത്‌ വിപണിയിലെത്തിച്ചിട്ടുണ്ട്‌. യുഎഇ വിപണിയില്‍ എമര്‍ജെന്‍സി ലൈറ്റ്‌ നിര്‍മാതാക്കളില്‍ ശക്തമായ അടിത്തറയുള്ളതാണ്‌ ജ്യുപിറ്റര്‍ ഗ്രൂപ്പിന്റെ ഭാഗമായ വിന്‍വര്‍ത്‌. ചെറിയാന്‍ ജോസഫ്‌്‌, ഡോ.നോബിള്‍ ഈനാശു എന്നിവരും ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ പങ്കെടുത്തു
.
.


ശാഹിദ്‌ കപൂറിനു അനുഗ്രഹം ചൊരിയാന്‍ മൂന്ന്‌ അമ്മമാര്‍ എത്തും





                  അടുത്തമാസം വിവാഹിതനാകുന്ന ബോളിവുഡ്‌ നടന്‍ ശാഹിദ്‌ കപൂറിന്‌ അനുഗ്രഹം ചൊരിയാന്‍ പിതാവിനോടൊപ്പം എത്തുന്നത്‌ മൂന്ന്‌ അമ്മമാര്‍. യഥാര്‍ഥ അമ്മ നീലിമ, രണ്ടാനമ്മ സുപ്രിയാ പതക്‌, രണ്ടാനച്ഛനായിരുന്ന രാജേഷ്‌ കട്ടാറിന്‍െറ ഭാര്യ വന്ദന സജ്‌നാനി എന്നിവരാണ്‌ വധൂവരന്മാരെ അനുഗ്രഹിക്കാന്‍ വിവാഹ മണ്ഡപത്തിലത്തെുക. നീലിമക്ക്‌ ശാഹിദ്‌ പെറ്റ മകനാണെങ്കില്‍ സുപ്രിയക്കും വന്ദനക്കും അവരുടെ പോറ്റുമോനാണ്‌. മൂന്നുപേരും ശാഹിദിന്‌ അമ്മമാര്‍ തന്‌പിതാവ്‌ പ്രസിദ്ധ നടനായ പങ്കജ്‌ കപൂറും മകന്‍െറ വിവാഹം പൊടിപൊടിക്കാനുണ്ടാകും. വിവാഹ ഒരുക്കങ്ങളില്‍ ഇവരെല്ലാം സജീവമാണെന്ന്‌ ശാഹിദുമായി ബന്ധപ്പെട്ടര്‍ പറയുന്നു. പങ്കജ്‌ കപൂറിന്‍െറ ഇപ്പോഴത്തെ ഭാര്യയാണ്‌ സുപ്രിയ. ഡല്‍ഹിക്കാരി മീരാ രജ്‌പുത്തുമായാണ്‌ ശാഹിദിന്‍െറ വിവാഹം. ഡല്‍ഹി രാധാ സൊവാമി സത്സങ്‌ ആശ്രമത്തില്‍വെച്ചാണ്‌ ശാഹിദ്‌ പ്രതിശ്രുത വധു മീരയുമായി കണ്ടുമുട്ടിയത്‌. വിവാഹ ചടങ്ങുകള്‍ അടുത്തമാസം ആദ്യവാരം ഡല്‍ഹിയിലാണ്‌.

അടുത്ത ബന്ധുക്കളും ഉറ്റമിത്രങ്ങളും ഉള്‍പ്പെട്ട നാല്‍പതോളം പേരാണ്‌ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുക. ജൂലൈ 12 ന്‌ മുംബൈയില്‍ സുഹൃത്തുക്കള്‍ക്കും മറ്റുമായി വിവാഹ വിരുന്നും ശാഹിദ്‌ ഒരുക്കുന്നുണ്ട്‌.നെ.

Monday, June 22, 2015

മൂത്രപ്പുരയില്‍ ഒളിഞ്ഞുനോക്കി അഴിക്കുള്ളിലായി





ദുബായ്‌: ദുബായില്‍ സ്‌ത്രീകളുടെ മൂത്രപ്പുരയില്‍ ഒളിഞ്ഞുനോക്കിയ ഇന്ത്യന്‍ യുവാവിന്‌ മൂന്നു മാസം തടവ്‌ ശിക്ഷ. നാ?പ്പത്തിയേഴുകാരി ന?കിയ പരാതിയിലാണ്‌ ഇരുപത്താറുകാര? അഴിക്കുള്ളിലായത്‌.
ചെടിക്ക്‌ വെള്ളമൊഴിച്ച്‌ നി?ക്കുകയായിരുന്ന യുവാവ്‌ വെന്റിലേഷനിലൂടെ ഒളിഞ്ഞു നോക്കിയെന്നായിരുന്നു സൗദി സ്വദേശിയായ സ്‌ത്രീയുടെ പരാതി. താന്‍ ബഹളംവച്ചപ്പോ? അയാള്‍ ഓടിപ്പോയെന്നും കുറച്ചു കഴിഞ്ഞ്‌ വീണ്ടും ചെന്നപ്പോള്‍ ചെടിക്ക്‌ വെള്ളം ഒഴിച്ചു നില്‍ക്കുന്നത്‌ കണ്ടെന്നും പരാതിയില്‍ പറഞ്ഞു. ദുബായ്‌ പൊലീസ്‌ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിനെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു

Monday, June 15, 2015

ഫ്രീ സെക്‌സ്‌ ആന്റ്‌ ഡ്രിങ്ക്‌സ്‌


Brothel gives away free sex and alcohol for eight weeks in Austria in protest over its 5million euro tax bill… and has already had to turn away hundreds of customers 




പണ്ട്‌ കേരളത്തില്‍ പക്ഷിപ്പനി വന്നപ്പോള്‍ കോഴിമുട്ടയുടെ വില കുത്തനെയിടിഞ്ഞു. കോഴി ഇറച്ചി കിലോഗ്രാമിനു 30 രൂപയ്‌ക്കും മുട്ട 50 പൈസയ്‌ക്കു വരെ കിട്ടുമെന്നായി. അതോടെ വ്യാപാരികള്‍ ഒരു പ്രത്യേക സമരമുറയുമായി രംഗത്തെത്തി: സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരു ലോറി നിറയെ കോഴിമുട്ടയുമായെത്തി അതുവഴി പോകുന്നവ?ക്കെല്ലാം ഫ്രീയായി ബുള്‍സ്‌ഐയും ഓംലെറ്റുമെല്ലാം അടിച്ചുകൊടുത്തായിരുന്നു പ്രതിഷേധം. വാഹനങ്ങള്‍ക്കു പോകാന്‍ പോലും സാധിക്കാത്ത വിധം കുരുക്കായിരുന്നു അതോടെ സെക്രട്ടറിയേറ്റിനു മുന്നിലുണ്ടായത്‌. അത്രയ്‌ക്കായിരുന്നു തിരക്ക്‌.
അതുപോലൊരു പ്രതിഷേധം അടുത്തിടെ ഓസ്‌ട്രിയയിലും അരങ്ങേറി. അതുപോലെയൊന്നു പറഞ്ഞുകൂടാ, അതുക്കും മേലെയായിരുന്നു ഈ പ്രതിഷേധസാഹസം. സ?ക്കാരിന്റെ കനത്തനികുതിയിള്‍ പ്രതിഷേധിച്ച്‌ ഓസ്‌ട്രിയയിലെ ഒരു അംഗീകൃത വേശ്യാലയം തങ്ങളുടെ 'സല്‍വീസെല്ലാം' ഫ്രീയായി പ്രഖ്യാപിച്ചു. അക്കാര്യം തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. പാഷ ഗ്രൂപ്പാണ്‌ 'ഫ്രീ എന്‍ട്ര?സ്‌, ഫ്രീ ഡ്രിങ്ക്‌സ്‌ ആന്‍ഡ്‌ ഫ്രീ സെക്‌സ്‌' എന്ന സ്‌പെഷല്‍ സമ്മര്‍ ഓഫറുമായെത്തിയത്‌. അതായത്‌ ഒറ്റദിവസത്തേക്കല്ല കുറച്ചധികനാളത്തേക്കുണ്ടാകും സൗജന്യമെന്നു ചുരുക്കം.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം പ്രചരിക്കപ്പെട്ടതോടെ കേട്ടവര്‍ കേട്ടവര്‍ ഇവിടേക്കോടി. ഇതിന്റെ നിജസ്ഥിതി അറിയാന്‍ റോയിട്ടേഴ്‌സ്‌ വാര്‍ത്താ ഏജ?സിയുടെ പ്രതിനിധി ഫോണ്‍ ചെയ്‌തപ്പോഴാണറിയുന്നത്‌�ഓഫര്‍ സത്യമാണ്‌. മാത്രവുമല്ല രാവിലെ മുതല്‍ വേശ്യാലയത്തിനു മുന്നില്‍ നീണ്ട ക്യൂവാണ്‌. അതുകൊണ്ടും തീര്‍ന്നില്ല, അനുവദിക്കാവുന്നതിലും അധികം പേരെത്തിയതിനാല്‍ ഓരോ ദിവസവും നിശ്ചിതം എണ്ണം ആള്‍ക്കാര്‍ക്കു മാത്രമേ പ്രവേശനമുണ്ടാകൂ. പലരും നിരാശരായി തിരിച്ചു പോകേണ്ടിയും വന്നു. റോയിട്ടേഴ്‌സ്‌ സംഗതി റിപ്പോര്‍ട്ടാക്കിയതോടെ ലോകമെങ്ങും വാര്‍ത്തയെത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അന്‍പത്‌ ലക്ഷം ഡോളറെങ്കിലും നികുതിയിനത്തില്‍ അടച്ചിട്ടും സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കിയില്ലെന്നാണ്‌ വേശ്യാലയത്തിന്റെ ഉടമ ഹെര്‍മന്‍ മുള്ളറുടെ പരാതി. മാത്രവുമല്ല ഈ കാശു മുഴുവന്‍ വാങ്ങിയിട്ടും. രാജ്യത്തെ അനധികൃത വേശ്യാലയങ്ങ?ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലത്രേ.


സൗജന്യ സേവനമാണെങ്കിലും വേശ്യാലയത്തിലെ സ്‌ത്രീകള്‍ക്ക്‌ ശമ്പളയിനത്തില്‍ നല്‍കേണ്ട 11270 ഡോളറോളം വരുന്ന തുക തന്റെ പോക്കറ്റി? നിന്നു തന്നെ ന?കുമെന്നും മുള്ളറിന്റെ വാശി. ഓസ്‌ട്രിയയിലും ജര്‍മനിയിലും ഒട്ടേറെ ഹൈക്ലാസ്‌ വേശ്യാലയങ്ങളുടെ ഉടമയാണ്‌ ഇയാള്‍

വാ?ക്കഷണം: സെക്രട്ടറിയേറ്റിനു മുന്നില്‍ വലിയ ഓംലെറ്റ്‌ വിപ്ലവമൊക്കെ നടന്നെങ്കിലും ഇടയ്‌ക്ക്‌ ഒരു റിപ്പോര്‍ട്ട്‌ വന്നതോടെ സകലരും ഞെട്ടി. അവിടെ വിതരണം ചെയ്‌ത കോഴിമുട്ടകളുടെ സാംപിളുകളും പക്ഷിപ്പനി പരിശോധനയ്‌ക്കെടുത്തു എന്നതായിരുന്നു അത്‌. ഫ്രീയാണെന്നും പറഞ്ഞ്‌ വേശ്യാലയത്തിലേക്ക്‌ ഇടിച്ചുകയറിയവ?ക്ക്‌ അവസാനം എന്തു സംഭവിക്കുമോ എന്തോ!!!




Saturday, June 13, 2015

സ്‌ത്രീകള്‍ക്കും വയാഗ്ര

'




മധ്യവയസ്സിലെ സ്‌ത്രീകള്‍ക്കുള്ള ലൈംഗിക താത്‌പര്യക്കുറവ്‌ പരിഹരിക്കാന്‍ സ്‌ത്രീകള്‍ക്കും വയാഗ്ര വരുന്നു. അമേരിക്കയിലെ ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ പാനലാണ്‌ സ്‌ത്രീകള്‍ക്കുള്ള വയാഗ്ര ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌.
പുരുഷന്മര്‍ക്ക്‌ ഉപയോഗിക്കുന്നതിന്‌ അംഗീകരാം നല്‍കിയ ഫ്‌ലിബാന്‍സറിന്‍ ഉത്തേജക മരുന്നായ വയാഗ്ര സ്‌ത്രീകള്‍ക്കും നല്‍കാമെന്നാണ്‌ ശുപാാര്‍ശ, ഓഗസ്‌റ്റ്‌ 18ഓടെ നടപ്പാക്കാനാകുമെന്നാണ്‌ പ്രതീക്ഷ. പതിവ്‌ പിങ്ക്‌ നിറത്തിലുള്ള ഈ ഗുളിക ദിവസത്തില്‍ ഒന്നു വീതം ഉപയോഗിക്കാനാണ്‌ നിര്‍ദ്ദേശം.
അമേരിക്കയിലെ വനിതാ സംഘടനകള്‍ സ്‌ത്രീ വയാഗ്രയെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌.

രാജ്യത്തെ ആദ്യ ലെസ്‌ബിയന്‍ പരസ്യം ശ്രദ്ധനേടി

              



 സ്വവര്‍ഗാനുരാഗികളായ രണ്ട്‌ പെണ്‍കുട്ടികളെ പ്രമേയമാക്കി ഒരുക്കിയ പരസ്യചിത്രം ശ്രദ്ധ നേടുന്നു. ഒരു ഫാഷന്‍ പോര്‍ട്ടലിന്റെ പരസ്യത്തിലാണ്‌ ലെസ്‌ബിയന്‍ പെണ്‍കുട്ടികളെ കഥാപാത്രമാക്കിയിരിക്കുന്നത്‌. രാജ്യത്ത്‌ ഇത്തരത്തിലുള്ള ആദ്യത്തെ പരസ്യമാണ്‌ ഇത്‌.

ഒന്നിച്ചു ജീവിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കായി തയ്യാറെടുക്കുന്നതാണ്‌ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. ഇവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം രണ്ടര മിനിറ്റിലേറെ നീളുന്ന പരസ്യം അവതരിപ്പിക്കുന്നുണ്ട്‌.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരസ്യത്തിന്‌ വലിയ പ്രചാരമാണ്‌ ലഭിക്കുന്നത്‌. 'ദ വിസിറ്റ്‌' എന്ന പേരിലുള്ള പരസ്യ വീഡിയോ യൂട്യൂബില്‍ രണ്ട്‌ ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഫെയ്‌സ്‌ബുക്കും യൂട്യൂബും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങുകളില്‍ ഇതുവരെ ആകെ മുപ്പത്‌ ലക്ഷത്തിലേറെ പേര്‍ ഇത്‌ കണ്ടുകഴിഞ്ഞെന്നാണ്‌ പരസ്യചിത്രത്തിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്‌.

cartoon


Advt



എറണാകുളം സൗത്ത്‌ ജംഗ്‌ഷനിലെ ഇന്ത്യന്‍ കോഫി ഹൗസ്‌ അടച്ചുപൂട്ടുന്നു


ചക്ക വിപണിയില്‍ വിദേശാധിപത്യം


103 വയസുകാരന്‌ 91 കാരി വധു


Friday, June 12, 2015

കാമുകനോടൊപ്പം ജീവിയ്‌ക്കാന്‍ വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി പുഴയില്‍ തള്ളി




കാമുകനോടൊപ്പം ജീവിയ്‌ക്കാന്‍ വേണ്ടി ഐ.ടി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ യുവതിയെ ബംഗളുരു പൊലിസ്‌ അറസ്റ്റ്‌ ചെയ്‌തു. വടക്കന്‍ ബംഗളുരുവിലെ ബനസ്വതിയില്‍ താമസിച്ചിരുന്ന ആന്ധ്ര സ്വദേശിയായ കേശവ്‌ റെഡ്ഡിയെയാണ്‌ ഭാര്യ ശില്‍പ റെഡ്ഡി കൊലപ്പെടുത്തിയത്‌.
ആക്ടിയന്‍സ്‌ ഇന്ത്യ ലിമിറ്റഡ്‌ കമ്പനിയിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ കേശവ്‌ റെഡ്ഡി(36) കഴിഞ്ഞ ശനിയാഴ്‌ച ജോലി കഴിഞ്ഞ്‌ എത്തിയതോടെ ജ്യൂസില്‍ ഉറക്ക ഗുളിക കലക്കി കൊടുത്ത ശേഷം കഴുത്തറുത്ത്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ കാമുകനായ വസുദേവിനെ വിളിച്ചുവരുത്തിയ ശില്‍പ മൃതദേഹം ചാക്കില്‍ കെട്ടി കോലാര്‍ ജില്ലയിലെ ശ്രീനിവാസപുരം തടാകത്തില്‍ തള്ളുകയായിരുന്നു.
ഞായറാഴ്‌ച വൈകിട്ട്‌ കേശവിന്റെ സഹോദരന്‍ തിരുമല റെഡ്ഡിയെ ഫോണില്‍ വിളിച്ച ശില്‍പ്പ , ആന്ധ്രയിലെ വീട്ടിലേക്ക്‌ എന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ ദിവസം പോയ ഭര്‍ത്താവിനെപ്പറ്റി യാതൊരു വിവരവുമില്ല എന്നറിയിക്കുകയും സംശയം തോന്നിയ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന്‌ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടന്ന അന്വേഷണത്തില്‍ ശില്‍പ റെഡ്ഡി ശനിയാഴ്‌ച രാത്രിയില്‍ ശ്രീനിവാസപുരം തടാകത്തിന്‌ സമീപമുണ്ടായിരുന്നതായി പൊലിസ്‌ കണ്ടെത്തി. തുടര്‍ന്ന്‌! ഇവരെ കൂടുതല്‍ ചോദ്യം ചെയ്‌തതോടെയാണ്‌ കൊലപാതക വിവരം പുറത്ത്‌ വന്നത്‌. കേശവ റെഡ്ഡിയുടെ മൃതദേഹം പൊലിസ്‌ കണ്ടെടുത്തിട്ടുണ്ട്‌.
തന്റെ ബന്ധുവും കാമുകനുമായ വാസുദേവിനെ വിവാഹം കഴിച്ച്‌ വിദേശത്ത്‌ താമസമാക്കാന്‍ വേണ്ടിയാണ്‌ ശില്‍പ കൊല നടത്തിയതെന്നും ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലിസ്‌ പറഞ്ഞു. കാമുകനായ വസുദേവിനെയും ശില്‍പ്പയുടെ മാതാപിതാക്കളെയും പൊലിസ്‌ പിടികൂടിയിട്ടുണ്ട്‌.

മൂക്കിന്റെ മിടുക്ക്‌


പോലീസിനെക്കണ്ട്‌ വരന്‍ ഇറങ്ങിയോടി, വധുവിനെ മറ്റൊരാള്‍ താലികെട്ടി



താലികെട്ടോടെ കല്യാണം കഴിഞ്ഞ്‌ വരനും വധുവും സദ്യ കഴിക്കാനിരന്നപ്പോള്‍ പൊലീസ്‌ പാര്‍ട്ടി വന്നതു കണ്ട വരന്‍ മണ്‍ഡപത്തില്‍ നിന്നിറങ്ങിയോടി. കഴിഞ്ഞ ദിവസം രാവിലെ വിഴിഞ്ഞം കിടാരക്കുഴി ശ്രീദേവി കല്യാണ മണ്ഡപത്തിലാണ്‌ ഈ സംഭവം അരങ്ങേറിയത്‌.

കോട്ടുകാല്‍ നെട്ടത്താന്നി സ്വദേശിയായ യുവതിയും കാഞ്ഞിരംകുളം നെല്ലിമൂട്ടിലെ യുവാവും തമ്മിലായിരുന്നു വിവാഹം നടന്നത്‌. വരന്‍റെ അമ്മൂമ്മ മരിച്ചതിനാല്‍ നേരത്തേ നിശ്ചയിച്ചിരുന്ന മുഹൂര്‍ത്ത സമയമായ 10 - 10.30 ക്ക്‌ മുമ്പ്‌ വിവാഹം നടത്തണമെന്ന്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ രാവിലെ 8 മണിക്കു തന്നെ താലികെട്ട്‌ നടത്തി.

എന്നാല്‍ ഇതൊന്നും അറിയാത്ത ക്ഷണിതാക്കള്‍ എത്തിയപ്പോള്‍ വരനും വധുവും സദ്യയുണ്ണുന്നതാണു കണ്ടത്‌. ഈ സമയത്തു തന്നെ വിവാഹ കാര്യം അറിഞ്ഞ്‌ ഇയാളുടെ മുന്‍ ഭാര്യ പൊലീസുമായി എത്തി. ഇവരെ കണ്ടതോടെ വരന്‍ ഓടിയൊളിച്ചു.വിവരം അറിഞ്ഞ ക്ഷണിതാക്കള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ മറ്റൊരാളെ വരനാക്കി വിവാഹം നടത്തിക്കുകയായിരുന്നു.
.