Monday, June 15, 2015

ഫ്രീ സെക്‌സ്‌ ആന്റ്‌ ഡ്രിങ്ക്‌സ്‌


Brothel gives away free sex and alcohol for eight weeks in Austria in protest over its 5million euro tax bill… and has already had to turn away hundreds of customers 




പണ്ട്‌ കേരളത്തില്‍ പക്ഷിപ്പനി വന്നപ്പോള്‍ കോഴിമുട്ടയുടെ വില കുത്തനെയിടിഞ്ഞു. കോഴി ഇറച്ചി കിലോഗ്രാമിനു 30 രൂപയ്‌ക്കും മുട്ട 50 പൈസയ്‌ക്കു വരെ കിട്ടുമെന്നായി. അതോടെ വ്യാപാരികള്‍ ഒരു പ്രത്യേക സമരമുറയുമായി രംഗത്തെത്തി: സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരു ലോറി നിറയെ കോഴിമുട്ടയുമായെത്തി അതുവഴി പോകുന്നവ?ക്കെല്ലാം ഫ്രീയായി ബുള്‍സ്‌ഐയും ഓംലെറ്റുമെല്ലാം അടിച്ചുകൊടുത്തായിരുന്നു പ്രതിഷേധം. വാഹനങ്ങള്‍ക്കു പോകാന്‍ പോലും സാധിക്കാത്ത വിധം കുരുക്കായിരുന്നു അതോടെ സെക്രട്ടറിയേറ്റിനു മുന്നിലുണ്ടായത്‌. അത്രയ്‌ക്കായിരുന്നു തിരക്ക്‌.
അതുപോലൊരു പ്രതിഷേധം അടുത്തിടെ ഓസ്‌ട്രിയയിലും അരങ്ങേറി. അതുപോലെയൊന്നു പറഞ്ഞുകൂടാ, അതുക്കും മേലെയായിരുന്നു ഈ പ്രതിഷേധസാഹസം. സ?ക്കാരിന്റെ കനത്തനികുതിയിള്‍ പ്രതിഷേധിച്ച്‌ ഓസ്‌ട്രിയയിലെ ഒരു അംഗീകൃത വേശ്യാലയം തങ്ങളുടെ 'സല്‍വീസെല്ലാം' ഫ്രീയായി പ്രഖ്യാപിച്ചു. അക്കാര്യം തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. പാഷ ഗ്രൂപ്പാണ്‌ 'ഫ്രീ എന്‍ട്ര?സ്‌, ഫ്രീ ഡ്രിങ്ക്‌സ്‌ ആന്‍ഡ്‌ ഫ്രീ സെക്‌സ്‌' എന്ന സ്‌പെഷല്‍ സമ്മര്‍ ഓഫറുമായെത്തിയത്‌. അതായത്‌ ഒറ്റദിവസത്തേക്കല്ല കുറച്ചധികനാളത്തേക്കുണ്ടാകും സൗജന്യമെന്നു ചുരുക്കം.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം പ്രചരിക്കപ്പെട്ടതോടെ കേട്ടവര്‍ കേട്ടവര്‍ ഇവിടേക്കോടി. ഇതിന്റെ നിജസ്ഥിതി അറിയാന്‍ റോയിട്ടേഴ്‌സ്‌ വാര്‍ത്താ ഏജ?സിയുടെ പ്രതിനിധി ഫോണ്‍ ചെയ്‌തപ്പോഴാണറിയുന്നത്‌�ഓഫര്‍ സത്യമാണ്‌. മാത്രവുമല്ല രാവിലെ മുതല്‍ വേശ്യാലയത്തിനു മുന്നില്‍ നീണ്ട ക്യൂവാണ്‌. അതുകൊണ്ടും തീര്‍ന്നില്ല, അനുവദിക്കാവുന്നതിലും അധികം പേരെത്തിയതിനാല്‍ ഓരോ ദിവസവും നിശ്ചിതം എണ്ണം ആള്‍ക്കാര്‍ക്കു മാത്രമേ പ്രവേശനമുണ്ടാകൂ. പലരും നിരാശരായി തിരിച്ചു പോകേണ്ടിയും വന്നു. റോയിട്ടേഴ്‌സ്‌ സംഗതി റിപ്പോര്‍ട്ടാക്കിയതോടെ ലോകമെങ്ങും വാര്‍ത്തയെത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അന്‍പത്‌ ലക്ഷം ഡോളറെങ്കിലും നികുതിയിനത്തില്‍ അടച്ചിട്ടും സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കിയില്ലെന്നാണ്‌ വേശ്യാലയത്തിന്റെ ഉടമ ഹെര്‍മന്‍ മുള്ളറുടെ പരാതി. മാത്രവുമല്ല ഈ കാശു മുഴുവന്‍ വാങ്ങിയിട്ടും. രാജ്യത്തെ അനധികൃത വേശ്യാലയങ്ങ?ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലത്രേ.


സൗജന്യ സേവനമാണെങ്കിലും വേശ്യാലയത്തിലെ സ്‌ത്രീകള്‍ക്ക്‌ ശമ്പളയിനത്തില്‍ നല്‍കേണ്ട 11270 ഡോളറോളം വരുന്ന തുക തന്റെ പോക്കറ്റി? നിന്നു തന്നെ ന?കുമെന്നും മുള്ളറിന്റെ വാശി. ഓസ്‌ട്രിയയിലും ജര്‍മനിയിലും ഒട്ടേറെ ഹൈക്ലാസ്‌ വേശ്യാലയങ്ങളുടെ ഉടമയാണ്‌ ഇയാള്‍

വാ?ക്കഷണം: സെക്രട്ടറിയേറ്റിനു മുന്നില്‍ വലിയ ഓംലെറ്റ്‌ വിപ്ലവമൊക്കെ നടന്നെങ്കിലും ഇടയ്‌ക്ക്‌ ഒരു റിപ്പോര്‍ട്ട്‌ വന്നതോടെ സകലരും ഞെട്ടി. അവിടെ വിതരണം ചെയ്‌ത കോഴിമുട്ടകളുടെ സാംപിളുകളും പക്ഷിപ്പനി പരിശോധനയ്‌ക്കെടുത്തു എന്നതായിരുന്നു അത്‌. ഫ്രീയാണെന്നും പറഞ്ഞ്‌ വേശ്യാലയത്തിലേക്ക്‌ ഇടിച്ചുകയറിയവ?ക്ക്‌ അവസാനം എന്തു സംഭവിക്കുമോ എന്തോ!!!




No comments:

Post a Comment