Tuesday, June 23, 2015

വെള്ള്രം തൊട്ടാല്‍ പ്രകാശിക്കുന്ന ബള്‍ബ്‌




ദുബായ്‌: ഒരേ സമയം എല്‍ഇഡി ബള്‍ബായും കൈയില്‍ പിടിക്കാവുന്ന ഫ്‌ളാഷ്‌ ലൈറ്റായും ക്യാമ്പിങ്‌ ലൈറ്റായും എമര്‍ജന്‍സി ലാമ്പായും പവര്‍ ഇന്‍വര്‍ട്ടറായും പ്രവര്‍ത്തിപ്പിക്കാവുന്ന ഫ്‌ളേമ്പര്‍ 9 വാട്ട്‌ എല്‍ഇഡി ബള്‍ബുകള്‍ ഇലക്ട്രോണിക്‌ ഗൃഹോപകരണങ്ങളിലെ പ്രമുഖ ബ്രാന്‍ഡായ വിന്‍വര്‍താണ്‌ പുറത്തിറക്കിയിരിക്കുന്നത്‌. ചെറു ഈര്‍പ്പത്തിന്റെ സ്‌പര്‍ശം കൊണ്ട്‌ പ്രകാശിക്കുന്ന ഫ്‌ളേമ്പര്‍ ബള്‍ബുകള്‍ ഗ്ലാസില്‍ ഒഴിച്ചു വെച്ച വെള്ളത്തില്‍ ഇറക്കിവെച്ചാലും പ്രാകാശിക്കും. പക്ഷെ മുഴുവനായും വെള്ളത്തില്‍ ഇറക്കി വെക്കരുതെന്നു മാത്രം. ഊര്‍ജസ്രോതസ്സ്‌ എന്തായാലും ഏറെ പ്രവര്‍ത്തനക്ഷമതയുള്ളതാണ്‌ ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകള്‍. 3 മുതല്‍ 5 മണിക്കൂര്‍ വരെ ചാര്‍ജ്‌ ചെയ്‌താല്‍ ഏതാണ്ട്‌ 25 മണിക്കൂര്‍ ബള്‍ബ്‌ പ്രവര്‍ത്തിപ്പിക്കാം. ആവശ്യം വരുമ്പോള്‍ സോക്കറ്റില്‍ നിന്നും ഊരിയെടുത്ത്‌ കൈയ്യില്‍ പിടിച്ച്‌ നടക്കാനും വാഹനങ്ങളിലും ഔട്ടിങ്‌ ടെന്റുകളിലും തൂക്കിയിടുവാനും ഈ പുത്തന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച ബള്‍ബില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. 75100 വാട്ടിന്റെ പരമ്പരാഗത ബള്‍ബുകള്‍ക്ക്‌ സമാനമായി ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകള്‍ 900 ല്യുമെന്‍ പ്രകാശം നല്‍കും. 12 വര്‍ഷം പ്രവര്‍ത്തനശേഷിയുള്ള ഈ ബള്‍ബ്‌ വൈദ്യുതി ഉപഭോഗത്തിലും വിലയിലും 1015 ശതമാനം ലാഭം ഉറപ്പാക്കുന്നു. ഏറെ സന്തോഷത്തോടെയാണ്‌ വിന്‍വര്‍ത്‌ ഫ്‌ളേമ്പര്‍ ബള്‍ബുകള്‍ വിപണിയിലിറക്കുന്നതെന്ന്‌ വിന്‍വര്‍ത്‌ ബ്രാന്‍ഡിന്റെ ഹോള്‍ഡിംഗ്‌ കമ്പനിയായ ജ്യുപിറ്റര്‍ ഗ്രൂപ്‌ സിഇഒ സാജന്‍ ജോസഫ്‌ ജോര്‍ജ്‌ പറഞ്ഞു. 'കൊണ്ടു നടക്കാനുള്ള സൗകര്യവും പ്രവര്‍ത്തനക്ഷമതയും ഇതിനെ ഞങ്ങളുടെ ഏറ്റവും മികച്ച ഉല്‍പന്നമാക്കുന്നു.

 ഈ ഉല്‍പന്നം ലോകത്തിന്റെ എല്ലാ കോണുകളെയും ഇരുട്ടില്‍ നിന്നും മോചിപ്പിക്കുമെന്ന്‌ ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ ലളിതമായ ഉപയോഗ രീതി ഇതിനെ കൂടുതല്‍ ജനപ്രിയമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല, അദ്ദേഹം കൂട്ടിചഊര്‍ജക്ഷമതയ്‌ക്കും വിലക്ഷമതയ്‌ക്കുമപ്പുറം വിന്‍വര്‍ത്‌ 9 വാട്ട്‌ ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകളില്‍ ഗ്രിഡിലെ വൈദ്യുതി വിതരണം നിരീക്ഷിക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള പവര്‍ മോണിറ്ററിംഗ്‌ സര്‍ക്യൂട്ട്‌ ഘടിപ്പിച്ചിട്ടുണ്ട്‌. ഇത്‌ കാരണം വൈദ്യുതി വിതരണം തടസ്സപ്പെട്ടാലും വെളിച്ചമേകാന്‍ കഴിയുന്ന തരത്തില്‍ ഈ ബള്‍ബുകള്‍ക്ക്‌ ഓട്ടോമാറ്റിക്കായി എസിയിലേക്കോ ഡിസിയിലേക്കോ സ്വയം മാറാന്‍ സഹായിക്കുന്നതാണ്‌ ഈ സാങ്കേതികവിദ്യ. ഇതിനായി പ്രത്യേക റിമോട്ടോ ബള്‍ബില്‍ എന്തെങ്കിലും സ്വിച്ചോ ഇല്ല. ചുമരിലെ സാധാരണ സ്വിച്ചാണ്‌ ഇത്‌ നിയന്ത്രിക്കുന്നത്‌. പ്രധാന വൈദ്യുതി സ്രോതസ്സ്‌ വിച്ഛേദിക്കപ്പെട്ടാലും പ്രകാശിക്കാന്‍ സഹായിക്കുന്ന പൂര്‍ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ബില്‍റ്റ്‌ ഇന്‍ പവര്‍ സ്‌റ്റേഷനോടുകൂടിയാണ്‌ ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബുകളിറങ്ങുന്നത്‌
. ഉപയോഗത്തിന്റെ അളവിനനുസരിച്ച്‌ ഈ ബള്‍ബുകള്‍ 3 മുതല്‍ 4 രാത്രി അല്ലെങ്കില്‍ 25 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാകും. വൈദ്യുതി വിതരണം പുന:സ്ഥാപിക്കപ്പെട്ടാല്‍ മൂന്ന്‌ മണിക്കൂറിനുള്ളില്‍ ഇവ ചാര്‍ജാകും. അതായത്‌, മൂന്ന്‌്‌ മണിക്കൂര്‍ ചാര്‍ജ്‌ ചെയ്യുന്നത്‌ കൊണ്ട്‌ 25 മണിക്കൂര്‍ തുടര്‍ച്ചയായി ബള്‍ബ്‌ പ്രവര്‍പ്പിക്കാനാകുമെന്ന്‌ ചുരുക്കം. ബള്‍ബ്‌ സോക്കറ്റില്‍ നിന്നും മാറ്റി അതോടൊപ്പം ലഭിക്കുന്ന പ്രത്യേക ആക്ടിവേഷന്‍ ഡോക്ക്‌ ബള്‍ബിന്റെ അടിവശത്ത്‌ ഘടിപ്പിച്ചാല്‍ ബള്‍ബ്‌ പ്രകാശിക്കും. വിന്‍വര്‍ത്‌ വികസിപ്പിച്ച ഈ നൂതന സാങ്കേതികവിദ്യയിലൂടെ സോക്കറ്റില്‍ കുത്താതെ ബള്‍ബ്‌ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു. ഇതു കാരണം ക്യാമ്പിംഗ്‌ ലൈറ്റായും എമര്‍ജന്‍സി ലൈറ്റായും അല്ലെങ്കില്‍ ഫല്‍ഷ്‌ ലൈറ്റായും ഈ ബള്‍ബ്‌ ഉപയോഗിക്കാനാകും.കേബിളോ വൈദ്യുതിയോ ഇല്ലാതെ ഉപഭോക്താവിന്‌ വലിയ പ്രകാശ സ്രോതസ്സാണ്‌ ഇത്‌ നല്‍കുന്നത്‌. അടിയന്തരഘട്ടങ്ങളില്‍ ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇവ ഉപയോഗിക്കാം. വയറും കേബിളും ലാഭിക്കാനായി പാര്‍ക്കുകളിലും തെരുവുകളിലും ഇവ ഉപയോഗിക്കാനാകും.

 കൂടാതെ വൈദ്യുതി എത്താത്ത ഉള്‍നാടുകളില്‍ വെളിച്ചമെത്തിക്കാനും ഈ ബള്‍ബുകള്‍ സഹായകമാകും. സോളാര്‍ പാനലുകള്‍ നേരിട്ട്‌ ബള്‍ബുമായി ബന്ധപ്പെടുത്തി ആവശ്യമുള്ള ഊര്‍ജം ബള്‍ബില്‍ തന്നെ നേരിട്ട്‌ സൂക്ഷിക്കുവാനുള്ള നൂതന സംവിധാനവും കമ്പനി ഒരുക്കിയആക്ടിവേഷന്‍ ഡോക്ക്‌ കളഞ്ഞുപോയാല്‍ ബള്‍ബ്‌ പ്രകാശിപ്പിക്കാന്‍ ഏതെങ്കിലും വൈദ്യുതി ചാര്‍ജുള്ള വസ്‌തുക്കള്‍ ഉപയോഗിക്കാവുന്നതാണ്‌. യുഎഇയിലെ എല്ലാ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളിലും റീടെയ്‌ല്‍ കടകളിലും ലഭ്യമായ വിന്‍വര്‍ത്‌ 9 വാട്ട്‌ ഫ്‌ളേമ്പര്‍ എല്‍ഇഡി ബള്‍ബിന്റെ വില 69 ദിര്‍ഹമാണ്‌. താമസിയാതെ ഇന്ത്യന്‍ മാര്‍ക്കറ്റുകളിലും ബള്‍ബുകള്‍ ലഭ്യമാകുമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു ഏതാണ്ട 1000 രൂപയായിരിക്കും ഇന്ത്യയില്‍ ബള്‍ബിന്റെ വില.എച്ച്‌വിഡി ഡിസ്‌ക്‌ ഫോര്‍മാറ്റ്‌ ഉപയോഗിക്കുന്ന ഡിവിഡി പ്ലെയറുകളില്‍ ആദ്യമായി എച്ച്‌ഡി സാങ്കേതികവിദ്യ പരീക്ഷിച്ചത്‌ വിന്‍വര്‍താണ്‌. എച്ച്‌ഡി ഡിവിഡി പ്ലെയറുകള്‍ക്ക്‌ പുറമെ ഹോം തിയേറ്ററുകള്‍, ചുളിവുകള്‍ വേഗത്തില്‍ നീക്കുന്ന സ്റ്റീം തേപ്പുപ്പെട്ടി, തെര്‍മോ വെന്റ്‌ ഷീല്‍ഡ്‌ ബള്‍ബുകള്‍ തുടങ്ങിയവ വിന്‍വര്‍ത്‌ വിപണിയിലെത്തിച്ചിട്ടുണ്ട്‌. യുഎഇ വിപണിയില്‍ എമര്‍ജെന്‍സി ലൈറ്റ്‌ നിര്‍മാതാക്കളില്‍ ശക്തമായ അടിത്തറയുള്ളതാണ്‌ ജ്യുപിറ്റര്‍ ഗ്രൂപ്പിന്റെ ഭാഗമായ വിന്‍വര്‍ത്‌. ചെറിയാന്‍ ജോസഫ്‌്‌, ഡോ.നോബിള്‍ ഈനാശു എന്നിവരും ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ പങ്കെടുത്തു
.
.


No comments:

Post a Comment