കാമുകനോടൊപ്പം ജീവിയ്‌ക്കാന്‍ വേണ്ടി ഐ.ടി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയ യുവതിയെ ബംഗളുരു പൊലിസ് അറസ്റ്റ് ചെയ്‌തു. വടക്കന്‍ ബംഗളുരുവിലെ ബനസ്വതിയില്‍ താമസിച്ചിരുന്ന ആന്ധ്ര സ്വദേശിയായ കേശവ് റെഡ്ഡിയെയാണ് ഭാര്യ ശില്‍പ റെഡ്ഡി കൊലപ്പെടുത്തിയത്.
ആക്ടിയന്‍സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ കേശവ് റെഡ്ഡി(36) കഴിഞ്ഞ ശനിയാഴ്‌ച ജോലി കഴിഞ്ഞ് എത്തിയതോടെ ജ്യൂസില്‍ ഉറക്ക ഗുളിക കലക്കി കൊടുത്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കാമുകനായ വസുദേവിനെ വിളിച്ചുവരുത്തിയ ശില്‍പ മൃതദേഹം ചാക്കില്‍ കെട്ടി കോലാര്‍ ജില്ലയിലെ ശ്രീനിവാസപുരം തടാകത്തില്‍ തള്ളുകയായിരുന്നു.
ഞായറാഴ്‌ച വൈകിട്ട് കേശവിന്റെ സഹോദരന്‍ തിരുമല റെഡ്ഡിയെ ഫോണില്‍ വിളിച്ച ശില്‍പ്പ , ആന്ധ്രയിലെ വീട്ടിലേക്ക് എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം പോയ ഭര്‍ത്താവിനെപ്പറ്റി യാതൊരു വിവരവുമില്ല എന്നറിയിക്കുകയും സംശയം തോന്നിയ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ശില്‍പ റെഡ്ഡി ശനിയാഴ്‌ച രാത്രിയില്‍ ശ്രീനിവാസപുരം തടാകത്തിന് സമീപമുണ്ടായിരുന്നതായി പൊലിസ് കണ്ടെത്തി. തുടര്‍ന്ന്! ഇവരെ കൂടുതല്‍ ചോദ്യം ചെയ്‌തതോടെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. കേശവ റെഡ്ഡിയുടെ മൃതദേഹം പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
തന്റെ ബന്ധുവും കാമുകനുമായ വാസുദേവിനെ വിവാഹം കഴിച്ച് വിദേശത്ത് താമസമാക്കാന്‍ വേണ്ടിയാണ് ശില്‍പ കൊല നടത്തിയതെന്നും ഇവര്‍ കുറ്റം സമ്മതിച്ചതായും പൊലിസ് പറഞ്ഞു. കാമുകനായ വസുദേവിനെയും ശില്‍പ്പയുടെ മാതാപിതാക്കളെയും പൊലിസ് പിടികൂടിയിട്ടുണ്ട്.
No comments:
Post a Comment