Saturday, November 28, 2015

ശവപ്പെട്ടികളും സ്മാര്‍ട്ടാകുന്ന കാലം വരുന്നു!


എല്ലാ സംഗതികളും സ്മാര്‍ട്ടാകുന്ന ലോകത്ത് ശവപ്പെട്ടി മാത്രമെന്തിന് ഒഴിവാകണം? പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സമീപഭാവിയില്‍ ന്യൂജന്‍ ശവപ്പെട്ടികളും രംഗത്ത് വന്നേക്കാം. 
'പെര്‍ഫെക്ട് ചോയ്‌സ് ഫ്യുണറല്‍സ്' ( Perfect Choice Funerals ) എന്ന ഗ്രൂപ്പ് ഭാവിയിലെ ശവപ്പെട്ടികളെക്കുറിച്ച് അവതരിപ്പിച്ച ആശയത്തില്‍, പെട്ടിക്ക് മുകളില്‍ സ്‌ക്രീനും അതില്‍ മരിച്ചയാളുടെ ചിത്രങ്ങളും അനുശോചനമറിയിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ സ്ട്രീമുമൊക്കെയുണ്ട്.
മരിച്ചയാളുടെ ജീവിതത്തിലെ സ്മരണീയ മുഹൂര്‍ത്തങ്ങള്‍ പെട്ടിക്ക് മുകളിലെ സ്‌ക്രീനില്‍ കാണിക്കാം. ഒപ്പം സോഷ്യല്‍ മീഡിയ വഴി കുടുംബാംഗങ്ങളുടയെും സുഹൃത്തുക്കളുടെയും അനുശോചന സന്ദേശങ്ങളും അവിടെ കാട്ടാന്‍ കഴിയും. 

ശവപ്പെട്ടിയുടെ വശങ്ങളില്‍ വ്യത്യസ്ത നിറങ്ങളിലുള്ള ലൈറ്റ് പാനലുകളുമുണ്ട്. മരിച്ചയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഇഷ്ടപ്പെട്ട നിറമേതായിരുന്നോ ആ നിറത്തില്‍ സൈഡ് പാനല്‍ ക്രമീകരിക്കാന്‍ കഴിയും.
ന്യൂജന്‍ ശവപ്പെട്ടിയുടെ മറ്റൊരു ഫീച്ചര്‍ അതില്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുള്ള സ്പീക്കറുകളാണ്. മരിച്ചയാളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് സ്പീക്കറില്‍നിന്ന് കേള്‍ക്കുക. മരിച്ചയാളുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചുകൊണ്ട് പ്രസംഗിക്കാന്‍ പലരും വിഷമിക്കുന്നത് ഒഴിവാക്കാന്‍ ഈ സംവിധാനം സഹായിക്കും.

No comments:

Post a Comment